
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രാലയം. വാഹനങ്ങളുടെ പെരുപ്പവും, അനര്‍ഹരുടെ പേരില്‍ വാഹനങ്ങള്‍ രജിസ്ട്രാര്‍ ചെയ്യുന്നത് തടയാനുമാണ് പുതിയനീക്കം.
രാജ്യത്തെ റോഡുകളില്‍ ഉള്‍ക്കൊള്ളാവുന്നത് 12 ലക്ഷം വാഹനങ്ങളാണ്. എന്നാല്‍, നിലവില്‍ 20 ലക്ഷത്തിധലധികം വാഹനങ്ങളുണ്ട്. ഇത്, പ്രധാന റോഡുകളിലടക്കം, ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നതിന് കാരണമാകുന്നതിനാല്‍, ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വകുപ്പ് നടത്തിയ പഠനത്തെതുടര്‍ന്നാണ് ഇത്തരമെരു നീക്കം.
ചില വിദേശികളുടെ പേരില്‍ 60-70 വാഹനങ്ങള്‍ വരെ രജിസ്ട്രര്‍ ചെയ്തിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ലൈസന്‍സിന് അര്‍ഹരല്ലാത്ത ഗാര്‍ഹികത്തൊഴിലാളികളുടെ പേരില്‍ പോലും വാഹനങ്ങളുണ്ട്.
ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്ത വിദേശികളും വാഹന ഉടമകളായി രേഖകളില്‍ കാണുന്നുവെന്നും ഗതാഗത വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫഹദ് അല്‍ ഷുവൈഇ അറിയിച്ചു. അറബ് വംശജരടക്കമുള്ള വിദേശികളുടെ പേരിലാണ് നല്ലെരു ശതമാനം വാഹനങ്ങളള്‍ എന്നിരിക്കെ, ഇവര്‍ ഒന്നിലധികം വാഹനങ്ങള്‍ വാങ്ങുന്നതിന് തടയാനുള്ള ഭരണപരമായ ഉത്തരവ് ഉടന്‍ ഇറക്കാനാണ് നീക്കം.
രാജ്യത്ത് ദിനംപ്രതി 200-ഓളം റോഡപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 70,000 വാഹനപടങ്ങളിലായി 428 പേരാണ് മരിച്ചത്. പതിനായിരത്തിലേറെപ്പേര്‍ക്കു പരുക്കേറ്റു ഇക്കാലയളവില്‍ ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച പിടികൂടിയ 164 വിദേശികളെ നാടുകടത്തിയിട്ടുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam