Latest Videos

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: സംസ്ഥാന സര്‍ക്കാരിന് മെല്ലപ്പോക്കെന്ന് ദേശീയ പട്ടിക ജാതി കമ്മിഷൻ

By Web DeskFirst Published Aug 2, 2017, 5:55 PM IST
Highlights

ആര്‍എസ്എസ് പ്രവര്‍ത്തകൻ രാജേഷ് കൊല്ലപ്പെട്ട കേസിൽ സംസ്ഥാന സര്‍ക്കാരിന് മെല്ലപ്പോക്കെന്ന് ദേശീയ പട്ടിക ജാതി കമ്മിഷൻ വൈസ് ചെയര്‍മാൻ എൽ മുരുഗന്‍റെ വിമര്‍ശനം . കൊലപാതകത്തിന് പിന്നിൽ സ്വാധീനമുള്ള ചിലരുണ്ടെന്ന  കുടുംബാംഗങ്ങളുടെ പരാതിയും  അവര്‍ വെളിപ്പെടുത്തിയ ചില പേരുകളും  ഡിജിപിയോട് അറിയിച്ചെന്നും  എൽ മുരുഗന്‍ പറഞ്ഞു. കേസിന്‍റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഡിജിപി, അഭ്യന്തര സെക്രട്ടറി, എസ്‍സി വകുപ്പിന്‍റെ പ്രിന്‍സിപ്പൽ സെക്രട്ടറി തുടങ്ങിയവരെ കമ്മിഷൻ വിളിച്ചു വരുത്തി.

click me!