ഒമാനിലും തൊഴില്‍ പ്രതിസന്ധി; അഞ്ചുമാസമായി ശമ്പളമില്ലാതെ തൊഴിലാളികള്‍ ദുരിതത്തില്‍

Published : Sep 07, 2016, 08:42 PM ISTUpdated : Oct 05, 2018, 12:41 AM IST
ഒമാനിലും തൊഴില്‍ പ്രതിസന്ധി; അഞ്ചുമാസമായി ശമ്പളമില്ലാതെ തൊഴിലാളികള്‍ ദുരിതത്തില്‍

Synopsis

മസ്കറ്റില്‍ നിന്നും 60 കിലോമീറ്റര്‍  അകലെ ജിഫിനിനിലെ ഒരു നിര്‍മാണ കമ്പനിയിലെ തൊഴിലാളികള്‍ക്കാണ് ഈ ദുരവസ്ഥ. കഴിഞ്ഞ മൂന്നു കൊല്ലമായി  ഈ കമ്പനിയില്‍ ജോലി ചെയ്തു വരുന്ന ഇവര്‍ക്ക് അഞ്ചു മാസത്തെ ശമ്പളം കുടിശികയായതോടെ നിത്യ ജീവിതം തന്നെ  പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞ നാലു മാസമായി യാതൊരു ജോലിയും ഇല്ലാതെ  ക്യാമ്പില്‍ തന്നെ കഴിയുന്ന ഇവര്‍ക്ക് മതിയായ ആഹാരവും വൈദ്യ സഹായവും ലഭിക്കുന്നില്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

നാട്ടിലേക്ക് പണമയക്കാന്‍ സാധിക്കാത്തതിനാല്‍ ഇവരുടെ നാട്ടിലുള്ള ആശ്രിതരും വിഷമത്തിലാണ്. കുടിശിക ശമ്പളം നല്‍കി തങ്ങളെ എത്രയും പെട്ടന്ന് നാട്ടിലേക്ക് മടക്കി അയക്കാന്‍  കമ്പനി അധികൃതരുമായി ധാരണയിലെത്താനാണ് ഇവര്‍ മസ്കറ്റ് ഇന്ത്യന്‍ എംബസ്സിയുടെ സഹായം തേടിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്