സൗദിയില്‍ മൊബൈല്‍ കടകളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ പരിശോധന

Published : Jun 08, 2016, 06:02 AM ISTUpdated : Oct 05, 2018, 01:49 AM IST
സൗദിയില്‍ മൊബൈല്‍ കടകളില്‍  മന്ത്രിയുടെ നേതൃത്വത്തില്‍ പരിശോധന

Synopsis

മൊബൈല്‍ കടകളില്‍ നൂറു ശതമാനം സ്വദേശി വത്കരണം നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമാണ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നത്. ആദ്യഘട്ടത്തില്‍ അമ്പത് ശതമാനവും സെപ്റ്റംബര്‍ മുതല്‍ നൂറു ശതമാനവും സ്വദേശി വത്കരണം നടപ്പിലാക്കാനാണ് നിര്‍ദേശം. നിയമം പ്രാബല്യത്തില്‍ വന്നതോടെ രാജ്യത്തെ മൊബൈല്‍ കടകളില്‍ പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ ദിവസം ജിദ്ദയില്‍ തൊഴില്‍മന്ത്രി മുഫ്രിജ് അല്‍ ഹഖബാനിയുടെ നേതൃത്വത്തില്‍ പരിശോധന നടന്നു. സ്വദേശികളെ വെക്കാന്‍ സാധിക്കാത്ത പല മൊബൈല്‍ കടകളും ഇതിനകം അടച്ചു പൂട്ടി. ചില കടകളില്‍ നിന്ന് മൊബൈലുകള്‍ മാറ്റി മറ്റു പല സാധനങ്ങളുടെയും വില്‍പ്പന ആരംഭിച്ചു. 

ചിലര്‍ സ്വദേശികളെ ജോലിക്ക് വെച്ചു. ഈ മേഖലയില്‍  ജോലി ചെയ്യാന്‍ പരിശീലനം ലഭിച്ച പതിനായിരക്കണക്കിന് സൗദികള്‍ തൊഴില്‍ വിപണിയില്‍ ഉണ്ട്. പരിശീലനം പൂര്‍ത്തിയാക്കുന്ന സൗദികള്‍ക്ക് തൊഴില്‍ മന്ത്രാലയം തന്നെ നേരിട്ട് നിയമനം നല്‍കുന്ന പദ്ധതിയാണ് നടപ്പിലാക്കി വരുന്നത്. നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ നല്ലൊരു ഭാഗവും മലയാളികളാണ്. സ്വദേശീവല്‍ക്കരണത്തെതുടര്‍ന്ന്‍ പലര്‍ക്കും ഇതിനകം ജോലി നഷ്‌ടമായി. മൊബൈല്‍ വില്‍പന, മെയിന്റനന്‍സ് എന്നീ മേഖലകള്‍ക്കെല്ലാം നിയമം ബാധകമാണ്. നിയമം ലംഘിച്ചാല്‍ ഇരുപതിനായിരം റിയാല്‍ വരെ പിഴ ചുമത്തും. പിടിക്കപ്പെടുന്ന വിദേശികളെ നാടു കടത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു
'10 വർഷം എൻഡിഎക്കൊപ്പം നടന്നിട്ട് എന്ത് കിട്ടി, ഇടത് പക്ഷത്തേക്ക് പോകുന്നത് ആലോചിക്കണം'; ബിഡിജെഎസിനോട് വെള്ളാപ്പള്ളി