ചിട്ടി നടത്തി ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍

Web Desk |  
Published : Aug 01, 2017, 07:25 PM ISTUpdated : Oct 05, 2018, 12:08 AM IST
ചിട്ടി നടത്തി ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍

Synopsis

ആലപ്പുഴ: ചിട്ടി നടത്തിപ്പിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി പിടിയില്‍. ആലപ്പുഴ ചേര്‍ത്തല സ്വദേശിനി സുഷമയെ കോതമംഗലം പൊലീസാണ് അറസ്റ്റ് ചെയ്തത്.

ചിട്ടി നടത്തിപ്പിന്റെ മറവില്‍ പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുഷമയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഏതാനും വര്‍ഷങ്ങളായി കോതമംഗലത്തെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്ന സുഷമ ഈ സമയത്താണ് തട്ടിപ്പ് നടത്തിയത്. വ്യാജ രസീത് ഉപയോഗിച്ച് പലരില്‍ നിന്നായി പണം പിരിക്കുകയായിരുന്നു ഇവരുടെ രീതി.

തട്ടിപ്പിനിരയായ പ്രവീണ്‍, അനില്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് സുഷമയെ പിടികൂടിയത്. ചിട്ടിയുടെ കാലാവധി കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സുഷമ അറസ്റ്റിലായ വിവരമറിഞ്ഞ് കൂടുതല്‍ പേര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹോർമുസ് കടലിടുക്ക് കടന്ന രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക്, ആദ്യത്തേത് ഇന്ന് മുംബൈയിലെത്തും
ബിജെപിക്കെതിരെ മമത ബാനർജി, ബംഗാളിൽ ബിജെപി അധികാരം പിടിച്ചാൽ മാംസാഹാരത്തിന് വിലക്കേർപ്പെടുത്തുമെന്ന് മുന്നറിയിപ്പ്