
തിരുവലന്തപുരം: ആർസിസിയില്‍ ചികിത്സ തേടിയ വനിതാ ഡോക്ടര്‍, ചികില്‍സാ പിഴവ് മൂലം മരിച്ചെന്ന് ആരോപണം. ഡോക്ടറായ ഭർത്താവിന്റെ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ,ആർസിസി അന്വേഷണം പ്രഖ്യാപിച്ചു.
ആദ്യം ബാധിച്ച അർബുദം ചികില്‍സിച്ചു ഭേദമാക്കിയ ശേഷം വയറിലെ പ്ലീഹയിൽ രോഗ ബാധ കണ്ടെത്തിയതിനെ തുടർന്ന് ആർസിസിയിൽ ചികില്‍സ തേടിയ ഡോ മേരി റെജിക്കാണ് മരണം സംഭവിച്ചത് . ശസ്ത്രക്രിയ മുതല്‍ പിഴവ് സംഭവിച്ചെന്നാണ് ഭര്‍ത്താവും റാസൽഖൈമയില്‍ ഫിസിഷ്യനുമായി ഡോ.റെജി ജേക്കബ് ആരോപിക്കുന്നത് . പലവട്ടം ആവശ്യപ്പെട്ടിട്ടും വിദഗ്ധ ചികില്‍സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ല . മറ്റെങ്ങോട്ടെങ്കിലും റഫര്‍ ചെയ്യാനും വൈകി . ഒടുവിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .
അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിര്‍ദേശം നല്‍കിയെന്ന് ആര്‍ സി സി ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റ്യൻ അറിയിച്ചു . നിയമ നടപടി അടക്കം സ്വീകരിക്കുമെന്നു് ഡോ.റെജി ഏഷ്യാനെറ്റ് ന്യസിനോട് പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam