ലോ അക്കാദമി നിയമാവലി തിരുത്തല്‍; അന്വേഷണത്തിനു മുഖ്യമന്ത്രിയുടെ പച്ചക്കൊടി

Published : Feb 28, 2017, 05:35 PM ISTUpdated : Oct 05, 2018, 12:23 AM IST
ലോ അക്കാദമി നിയമാവലി തിരുത്തല്‍; അന്വേഷണത്തിനു മുഖ്യമന്ത്രിയുടെ പച്ചക്കൊടി

Synopsis

തിരുവനന്തപുരം: ലോ അക്കാദമി ട്രസ്റ്റിന്റെ രജിസ്ട്രേഷനും നിയമാവലിയും അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ പച്ചക്കൊടി. റവന്യുവകുപ്പ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഫയൽ രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരൻ മുഖ്യമന്ത്രിയുടെ അനുവാദത്തിനായി തിരിച്ചയച്ചിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി കിട്ടിയതോടെ രജിസ്ട്രേഷൻ ഐജിയോട് അന്വേഷിക്കാൻ മന്ത്രി സുധാകരൻ നിർദ്ദേശിച്ചു.

റവന്യുമന്ത്രി അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഫയലിൽ  മന്ത്രി ജി സുധാകരൻ മുഖ്യമന്ത്രിയുടെ അനുമതി തേടിയത് വിവാദമായിരുന്നു. സാങ്കേതിക കാരണങ്ങൾക്കപ്പുറത്ത് ലോ അക്കാദമി മാനേജ്മെന്റിനെ സംരക്ഷിക്കാനുള്ള സിപിഎം നീക്കമായും പലരും ഈ നടപടിയെ വിലയിരുത്തി. എന്നിലിപ്പോൾ അന്വേഷണത്തിന് മുഖ്യമന്ത്രിയും അനുവാദം നൽകി. റവന്യുമന്ത്രി അയച്ച ഫയലിൽ അന്വേഷണമാകാമെന്ന് എഴുതി മുഖ്യമന്ത്രി ജി സുധാകരന് കൈമാറി. രജിസ്ട്രേഷൻ ഐജിയോട് അന്വേഷിക്കാൻ സുധാകരൻ ആവശ്യപ്പെട്ടു.

സുപ്രധാന വിഷയത്തിൽ മുഖ്യമന്ത്രി അറിയാതെ അന്വേഷണം നടത്താനാകില്ലെന്നായിരുന്നു ജി. സുധാകരന്റെ മുൻ വിശദീകരണം. അക്കാദമി നിയമാവലിയിൽ ബോധപൂർവ്വമായ തിരുത്ത് വരുത്തി സർക്കാർ പ്രതിനിധികളെ ട്രസ്റ്റിൽ നിന്നും ഒഴിവാക്കിയതടക്കമുള്ള കാര്യങ്ങളാണ് രജിസ്ട്രേഷൻ ഐജി അന്വേഷിക്കുക.

66 ൽ ഭൂമി നൽകുമ്പോൾ സർക്കാർ പ്രതിനിധികളടക്കം ട്രസ്റ്റിലെ അംഗങ്ങളുടെ എണ്ണം 51. 2014ൽ രഹസ്യമായി നിയമാവലി തിരുത്തി സർക്കാർ പ്രതിനിധികളെ ഒഴിവാക്കി അംഗസംഖ്യ 21 ആക്കി കുറച്ചു. രണ്ട് നിയമാവലികളുടേയും പകർപ്പല്ലാതെ മറ്റ് രേഖകൾ രജിസ്ട്രേഷൻ വകുപ്പിൽ ഇല്ല. 72 ലും 75 ലും ഭേദഗതി വരുത്തി എന്ന് ജില്ലാ രജിസ്ട്രേഷൻ ഓഫീസിൽ രേഖയുണ്ടെങ്കിലും എന്ത് ഭേദഗതി വരുത്തി എന്ന വിവരമില്ല. രേഖകളുടെ അഭാവമായിരിക്കും അന്വേഷണത്തിൽ നേരിടുന്ന വെല്ലുവിളി. എന്നാൽ തിരുത്തലിന്റെ വ്യക്തമായ രേഖകൾ ഹാജരാക്കാൻ അക്കാദമി മാനേജ്മെന്റിനോട് രജിസ്ട്രേഷൻ ഐജിക്ക് ആവശ്യപ്പെടാം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കടത്ത്: ഒടുവിൽ ദിണ്ഡിഗൽ മണി സമ്മതിച്ചു, ഇന്ന് ചോദ്യംചെയ്യലിനെത്തും
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: യുഡിഎഫ് രാപ്പകൽ സമരം ഇന്ന്; കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കും