ലോ അക്കാദമി സമരം; സര്‍ക്കാര്‍ തീരുമാനം നാളെയെന്ന് വിദ്യാഭ്യാസമന്ത്രി

Published : Jan 30, 2017, 11:24 AM ISTUpdated : Oct 04, 2018, 06:32 PM IST
ലോ അക്കാദമി സമരം; സര്‍ക്കാര്‍ തീരുമാനം നാളെയെന്ന് വിദ്യാഭ്യാസമന്ത്രി

Synopsis

തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ തീരുമാനം നാളെയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി. കേരള സര്‍വ്വകലാശാല റിപ്പോര്‍ട്ടിന്മേലുള്ള സര്‍ക്കാര്‍ നടപടി വൈകില്ലെന്നാണ് സമവായ ചര്‍ച്ചക്ക് സിപിഎം നിയോഗിച്ച് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം. അതേ സമയം സമരം വിദ്യാര്‍ത്ഥി പ്രശ്‌നം മാത്രമല്ലെന്ന് പറഞ്ഞ് കോടിയേരിയെ തിരുത്തിയ വിഎസ്, അക്കാദമിയുടെ അധിക ഭൂമി ഏറ്റെടുക്കണമെന്ന് റവന്യുമന്ത്രിയോടാവശ്യപ്പെട്ടു.  

ബിജെപിക്ക് പിന്നാലെ കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ രംഗത്തു വന്നു. രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്ന് കെ.മുരളീധരന്‍ എംഎല്‍എ വ്യക്തമാക്കി. പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിച്ച് വഷളാക്കിയത് സിപിഎമ്മാണെന്ന് കോണഗ്രസ്സും ബിജെപിയും കുറ്റപ്പെടുത്തി.. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ
കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി, കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ വിജയമെന്ന് അടൂര്‍ പ്രകാശ്; സര്‍ക്കാരിനെതിരായ വിധിയെഴുത്തെന്ന് സണ്ണി ജോസഫ്