
തിരുവനന്തപുരം: ലോ അക്കാദമി സമരം ഇന്ന് ഇരുപത്തിനാലാം ദിവസത്തിലേക്ക് . സമരം ഒത്ത് തീർപ്പാക്കാനായി ജില്ലാ ഭരണകൂടം ഇടപെട്ട് നടത്തിയ ചർച്ച കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ലക്ഷ്മിനായരെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും പുറത്താക്കിയുള്ള മിനുട്ട്സ് ഹാജരാക്കിയാലേ ചർച്ചക്കുള്ളൂ എന്ന് വിദ്യാർത്ഥികൾ നിർബന്ധം പിടിച്ചതോടെയാണ് ചര്‍ച്ച പൊളിഞ്ഞത്. ഇന്നും അനുരഞ്ജന ചര്‍ച്ചകൾ തുടരും .
അതേസമയം പ്രശ്നത്തിൽ വിദ്യാഭ്യാസമന്ത്രി ഇടപെടണമെന്ന ആവശ്യവും ഒരു വിഭാഗം വിദ്യാര്‍ത്ഥികൾ ഉന്നയിക്കുന്നുണ്ട്. സ്ഥലം എംഎൽഎ കൂടിയായ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും ബിജെപി നേതാവ് വിവി രാജേഷും അനിശ്ചിതകാല സമരം തുടരുകയാണ് .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam