ലക്ഷ്മി നായര്‍ രാജിവെയ്ക്കും വരെ ലോ അക്കാദമിയില്‍ സമരം തുടരും

Published : Jan 29, 2017, 01:38 AM ISTUpdated : Oct 05, 2018, 01:16 AM IST
ലക്ഷ്മി നായര്‍ രാജിവെയ്ക്കും വരെ ലോ അക്കാദമിയില്‍ സമരം തുടരും

Synopsis

ലോ അക്കാദമിയിൽ സർവ്വകലാശാല ഉപസമിതി നടത്തിയ തെളിവെടുപ്പിൽ ലഭിച്ച വിവരങ്ങൾ ചർച്ചചെയ്ത സിന്റിക്കേറ്റ് പ്രിൻസിപ്പാൾ ലക്ഷ്മി നായരെ  വിലക്കാൻ മാത്രം തീരുമാനിച്ച വിവരം പുറത്തുവന്നതോടെ വിദ്യാർത്ഥികൾ സംഘടിതമായി പ്രതിഷേധപ്രകടനം നടത്തുകയായിരുന്നു. പ്രിൻസിപ്പാളിന്‍റെ രാജി വേണമെന്നായിരുന്നു ആവശ്യം. തുടർന്ന് ലക്ഷ്മി നായരുടെ  കോലം വിദ്യാർത്ഥികൾ കത്തിച്ചു. ലക്ഷ്മിനായരെയും മാനേജ്മെന്റിനെയും സംരക്ഷിക്കുന്ന നിലപാടാണ് സിന്റിക്കേറ്റ് സ്വീകരിച്ചതെന്നും രാജി ഉണ്ടാകുന്നത് വെരെ സമരം തുടരുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

അതേസമയം വിദ്യാർത്ഥികൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങളെല്ലാം സിന്റിക്കേറ്റ് പരിഗണിച്ചെന്ന് എസ്.എഫ്.ഐ നിലപാടെടുത്തു. എന്നാൽ സർക്കാർ  സര്‍ക്കാര്‍ പ്രിന്‍സിപ്പാലിന്‍റെ രാജി ആവശ്യപ്പെടും വരെ സമരം തുടരാനാണ് എസ്.എഫ്.ഐയുടെയും തീരുമാനം. വിദ്യാർത്ഥികൾ സമരം തുടരുന്ന പശ്ചാത്തലത്തിൽ നിരാഹാരം നിർത്തില്ലെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരനും പറഞ്ഞു. എ.ഐ.വൈ.എഫും സമരം തുടരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാൻ പ്രസിഡന്‍റിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, സംഘ‍ർഷം തുടങ്ങി ആദ്യത്തെ ചർച്ച; സ്ഥിതിഗതികൾ വഷളാകുന്നതിൽ ആശങ്ക അറിയിച്ചു
ഒമാനിൽ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം, തകർത്ത് സൈന്യം; ബഹറൈനിൽ വീണ്ടും മുന്നറിയിപ്പ് സൈറൺ മുഴങ്ങി, അതീവ ജാഗ്രത