അമിത് ഷായെ വിമര്‍ശിച്ചതിന് നിയമ വിദ്യാര്‍ത്ഥിക്ക് സസ്പെന്‍ഷന്‍

By Web DeskFirst Published Feb 26, 2018, 9:02 AM IST
Highlights

മംഗളൂരു: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ വിമര്‍ശിച്ച് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ടതിന് നിയമവിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തു.  മംഗളൂരു വിവേകാനന്ദ കോളജിലെ രണ്ടാം വര്‍ഷ നിയമവിദ്യാര്‍ത്ഥി ജസ്റ്റിനെയാണ് കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. 

അമിത് ഷാ ഇക്കഴിഞ്ഞ ദിവസം വിവേകാനന്ദ കോളജ് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ അമിത് ഷായെ വിമര്‍ശിച്ച് ജസ്റ്റിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. ബണ്ടില്‍ഷാ എന്ന ഹാഷ് ടാഗോടെ അമിത് ഷാ സംസാരിക്കുന്ന വീഡിയോയാണ് ജസ്റ്റിന്‍ ഇസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കോളേജ് മാനേജ് മെന്‍റാണ് അമിത്ഷായെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചത്. അമിത്ഷായെ അപമാനിക്കുന്നത് കോളേജിനെ അപമാനിക്കുന്നതിന് തുല്യമാണ്. അതുകൊണ്ടാണ് വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തതെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ കെജി കൃഷ്ണമൂര്‍ത്തിയുടെ പ്രതികരണം.

എന്നാല്‍ വിവേകാനന്ദ കോളേജ് പ്രസിഡന്‍റ്  പ്രഭാകര്‍ ഭട്ടിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് വിദ്യാര്‍ത്ഥിക്കെതിരെ അച്ചടക്കനടപടിയെടുത്തതെന്നാണ് വിവരം. ആര്‍എസ്എസ് നേതാണ് ഭട്ട്. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ ഇത് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ജസ്റ്റിന്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് 15 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

click me!