ഈ വാച്ചിന് രണ്ടുകോടി രൂപയാണ് വില

Web Desk |  
Published : Nov 16, 2016, 01:30 PM ISTUpdated : Oct 05, 2018, 01:53 AM IST
ഈ വാച്ചിന് രണ്ടുകോടി രൂപയാണ് വില

Synopsis

പുരുഷന്മാര്‍ക്കുള്ള വാച്ചാണിത്. റോജര്‍ ദുബിയുടെ എക്‌സ്‌കാലിബര്‍ സ്‌പൈഡര്‍ മോഡല്‍. ദുബായ് മാളില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന ഇതിന്റെ വില കേട്ടാല്‍ ഞെട്ടും. പത്ത് ലക്ഷത്തി നാല്‍പ്പത്തി നാലായിരും ദിര്‍ഹം. അതായത് ഒരു കോടി 92 ലക്ഷത്തില്‍ അധികം രൂപ. ടൈറ്റാനിയത്തില്‍ നിര്‍മ്മിച്ച വാച്ചാണിത് എന്നതാണ് പ്രത്യേകത. ലോകത്താകമാനം ഇത്തരത്തിലുള്ള 188 വാച്ചുകള്‍ മാത്രമാണ് നിര്‍മ്മിച്ചിരിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ ലഭ്യമായത് ഈ ഒരു വാച്ച് മാത്രം.

റോജര്‍ ദുബിയുടെ വനിതകള്‍ക്കായുള്ള ലക്ഷ്വറി മോഡലിനും വില ഒരു കോടി 92 ലക്ഷത്തില്‍ അധികം രൂപ തന്നെ. വൈറ്റ് ഗോള്‍ഡില്‍ തയ്യാറാക്കിയിരിക്കുന്ന ഇതില്‍ വജ്രം പതിപ്പിച്ച് മനോഹരമാക്കിയിട്ടുമുണ്ട്. 480 വജ്രക്കല്ലുകളാണ് ഈ പിങ്ക് നിറത്തിലുള്ള സ്ട്രാപ്പുമായി നില്‍ക്കുന്ന വാച്ചില്‍ പതിപ്പിച്ചിരിക്കുന്നത്. അത്യാഢംബരം ഇഷ്ടപ്പെടുന്നവര്‍ക്കായി ലക്ഷങ്ങള്‍ വിലവരുന്ന മറ്റ് മോഡലുകളും റോജര്‍ ദുബി, ദുബായ് മാളില്‍ വില്‍പ്പനയക്ക് വച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാലിലെ മുറിവിനുള്ളിൽ തുന്നിച്ചേർത്ത ചില്ലുമായി അനന്തു വേദന സഹിച്ചത് 5 മാസം; വണ്ടാനം മെഡിക്കൽ കോളേജിനെതിരെ വീണ്ടും പരാതി
നിയമസഭാ തെരഞ്ഞെടുപ്പ്: പലപ്പോഴും സമ്മർദ്ദമുണ്ടായി, എന്നാൽ എല്ലാം ഒഴിവാക്കിയെന്നും വിഎം സുധീരൻ; മത്സരിക്കാനില്ലെന്ന് പ്രഖ്യാപനം