എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരം ഇന്ന് അവസാനിക്കും

Web Desk |  
Published : Nov 25, 2016, 02:04 AM ISTUpdated : Oct 04, 2018, 11:26 PM IST
എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരം ഇന്ന് അവസാനിക്കും

Synopsis

തിരുവനന്തപുരം: സഹകരണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫ് നടത്തുന്ന  രാപ്പകല്‍ സമരം ഇന്ന് രാവിലെ 10 മണിക്ക് അവസാനിക്കും. ഇന്നലെ രാവിലെയാണ് തെരഞ്ഞെടുത്ത പ്രാദേശിക കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ സമരം ആരംഭിച്ചത്. രാത്രിയിലും പ്രവര്‍ത്തകര്‍ സമരപ്പന്തലില്‍ തുടര്‍ന്നു. ഇതിന്റെ അടുത്ത ഘട്ടമെന്നോണം തിങ്കളാഴ്ച ഇടതുമുന്നണി ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍.

സഹകരണമേഖലയിലെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനം ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ സര്‍വ്വകക്ഷിസംഘം അനുമതി തേടിയിരുന്നെങ്കിലും അത് ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന്, സര്‍വ്വകക്ഷിസംഘത്തിന്റെ യാത്രമാറ്റി. കഴിഞ്ഞദിവസം സഹകരണപ്രശ്‌നത്തില്‍ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് തുറന്ന കത്ത് അയച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മെമ്മറി കാര്‍ഡ് ചോര്‍ന്നത് ലോകം അറിഞ്ഞത് താൻ കാരണം, കോടതി എന്തിനാണ് കളവ് പറയുന്നതെന്ന് അറിയില്ല, ഹാജരായത് 10 ദിവസം മാത്രമെന്നത് നുണ'; ടിബി മിനി
പെൺകുട്ടികളുടെ സിസിടിവി ദൃശ്യം മോശം വോയ്സ് സന്ദേശത്തോടെ പ്രചരിപ്പതായി പരാതി