
തിരുവനന്തപുരം: തദ്ദേശഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. വോട്ടെടുപ്പ് നടന്ന 18 വാര്‍ഡുകളില്‍ ഒമ്പതിടത്ത് ഇടതുമുന്നണി ജയിച്ചു. രണ്ട് വാര്‍ഡുകളില്‍ എല്‍ഡിഎഫും മൂന്നിടത്ത് ബിജെപിയും ഒരിടത്ത് കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ജയിച്ചു.
കൊല്ലം കോര്‍പ്പറേഷനിലെ തേവള്ളി ഡിവിഷന്‍ ബിജെപി നിലനിര്‍ത്തി. വാഹനപകടത്തില്‍ മരിച്ച കൗണ്‍സിലര്‍ കോകിലയുടെ അമ്മ ബി.ഷൈലജയാണ് ജയിച്ചത്. കോട്ടയം മുത്തോലി ഗ്രാമ പഞ്ചായത്തിലെ തെക്കുംമുറി വാര്‍ഡ് കോണ്‍ഗ്രസ്സിനെ തോല്പിച്ച് മാണി വിഭാഗം നേടി. ഇതോടെ പഞ്ചായത്തില്‍ മാണി വിഭാഗത്തിന് കേവല ഭൂരിപക്ഷമായി.
കണ്ണൂര്‍ ചെറുപുഴ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തതോടെ പഞ്ചായത്തില്‍ യുഡിഎഫിന് കേവല ഭൂരിപക്ഷം നഷ്‌ടപ്പെട്ടു. പാലക്കോട് കോട്ടോപ്പാടം പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam