സിപിഎം- സിപിഐ തര്‍ക്ക പരിഹാരത്തിന് ഉഭയകക്ഷി ചര്‍ച്ച

Published : Feb 20, 2017, 09:14 AM ISTUpdated : Oct 05, 2018, 03:48 AM IST
സിപിഎം- സിപിഐ തര്‍ക്ക പരിഹാരത്തിന് ഉഭയകക്ഷി ചര്‍ച്ച

Synopsis

തിരുവനന്തപുരം:  സിപിഎം സിപിഐ തര്‍ക്കം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ എല്‍ഡിഎഫില്‍ തീരുമാനം. ഭരണകകഷിയിലെ പ്രധാന പാര്‍ട്ടികള്‍ തമ്മിലുള്ള പരസ്യ പ്രസ്താവനകള്‍ അവമതിപ്പുണ്ടാക്കുന്നുവെന്ന് വിമര്‍ശനം ഉയര്‍ന്നു.

ജനത ദള്‍ ആണ് യോഗത്തില്‍ ഉന്നയിച്ചത്.  സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് പരിശോധിക്കാനും എല്‍ഡിഎഫില്‍ തീരുമാനം. മന്ത്രിമാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടഡിയാല്‍ വിശദമായി ചര്‍ച്ചയാകാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തെ അറിയിച്ചു.

ഭരണം  8 മാസം പിന്നിട്ടിട്ടും വേഗം പോരെന്ന വിമർശനമാണ് ജനങ്ങൾക്കുള്ളതെന്നായിരുന്നു  ഘടക കക്ഷികളുടെ വിമർശനം. മെല്ലപ്പോക്ക് ഒഴിവാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യം ഉയർന്നു. ഫയൽ നീക്കത്തിൽ അടക്കം വിവിധ വകുപ്പുകളോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു പിണറായിയുടെ മറുപടി. റിപ്പോർട്ട് കിട്ടിയ ശേഷം എൽഡിഎഫ് ഇക്കാര്യം പ്രത്യേകം ചർച്ച ചെയ്യാമെന്നും മുഖ്യമന്തി ഉറപ്പ് നൽകി.

സിപിഎം-സിപിഐ തർക്കം അജണ്ടയിലില്ലെങ്കിലും ജനതാദൾ ഉന്നയിച്ചു. ഭരണകക്ഷിയിലെ പ്രമുഖ പാർട്ടികൾ തമ്മിലുള്ള പരസ്യ പ്രസ്താവന മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നായിരുന്നു ജനതാദളിന്റഎ ആശങ്ക. ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ നൽകി.  സിപിഐക്കെതിരെ വിമർശനവുമായി എൻസിപി രംഗത്തെത്തി.  കെ.എസ്ഐആർടിസി ശമ്പള പ്രശ്നത്തിൽ  ഗതാഗത മന്ത്രിയുടെ വസതിയിലേക്ക് എഐടിയുസി നടത്തിയ മാർച്ചാണ് എൻസിപി അംഗങ്ങളുടെ പ്രധിഷേധത്തിനിടയിക്കിയത്.

കെ.എസ്ആർ‍ടിസിയിലെ  എല്ലാം പ്രതിസന്ധിയുടെയയും ഉത്തരവാദിത്വം മന്ത്രിയിൽ മാത്രം കെട്ടിവെക്കുന്നത് ശരിയല്ലെന്നായിരുന്നു എൻസിപിയുടെ മറുപടി. കെഎസ്ആർടിസി നവീകരണ സമിതി റിപ്പോർട്ടിന് ശേഷം സർക്കാർ ഇടപെടുമെന്നമും മുഖ്യമന്ത്രി പറഞ്ഞു. വരൾച്ച, റേഷൻ പ്രശ്നം ചർച്ച ചെയ്യാൻ 22ന് സർവ്വ കക്ഷി യോഗം വിളിക്കാനും എൽഡിഎഫിൽ ധാരണയായി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉന്നാവ് പീഡനക്കേസ്: കുൽദീപ് സെൻഗാറുമായി ഒത്തുകളിച്ചെന്ന ആരോപണവുമായി അതിജീവിത, പ്രതിഷേധത്തിനിടെ അതിജീവിതയുടെ അമ്മ തളർന്നുവീണു
സംവരണ നയത്തിനെതിരായ പ്രതിഷേധം; മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വീട്ടു തടങ്കലിൽ