എറണാകുളത്ത് ആദിവാസികള്‍ക്ക് നിയമ അവബോധം നല്‍കുന്ന പദ്ധതി

Web Desk |  
Published : Sep 12, 2016, 01:34 PM ISTUpdated : Oct 05, 2018, 01:41 AM IST
എറണാകുളത്ത് ആദിവാസികള്‍ക്ക് നിയമ അവബോധം നല്‍കുന്ന പദ്ധതി

Synopsis

അവകാശങ്ങളെപ്പറ്റി ആദിവാസികളെ ബോധവല്‍ക്കരിക്കാനാണ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ന്യായാധിപന്‍മാരും ഉദ്യോഗസ്ഥരും കാട് കയറിയത്. ആദിവാസി ഊരുകളിലെ ചൂഷണം അവസാനിപ്പിച്ച് അവരെ മുഖ്യാധാരാ സമൂഹത്തിന്റെ ഭാഗമാക്കാനും ലക്ഷ്യമിട്ടായിരുന്നു പരിപാടി. ജില്ലാ നിയമ സേവന അതോറിട്ടി സെക്രട്ടറിയായ സബ് ജ്ഡ്ജ് മോഹിത് സി എസ്, കോതമംഗലം മജിസ്‌ട്രേറ്റ് സുബിത ചിറക്കല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കോളനി സന്ദര്‍ശനം. പൂയംകുട്ടിയില്‍ നിന്ന് 30 കിലോമീറ്റര്‍ കാട്ടുപാതയിലൂടെ സഞ്ചരിച്ചാണ് കുട്ടമ്പുഴ പഞ്ചായത്തിലെ ഉറിയംപെട്ടിയില്‍ എത്തിയത്. കാട്ടുപൂക്കളും കായ്കളും കൊണ്ട് ഉണ്ടാക്കിയ ബൊക്കെ നല്‍കി ആദിവാസികള്‍ ഉദ്യോഗസ്ഥരെ സ്വീകരിച്ചു.

82 ആദിവാസി കുടുംബങങള്‍ ഒറ്റപ്പെട്ട് താമസിക്കുന്ന ഉറിയപെട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് നിയമ സേവന  അതേറിറ്റി സംഘം വ്യക്തമാക്കി. നിയമ സേവന ഉദ്യോഗസ്ഥര്‍ക്കൊപ്പം പട്ടികജാതി വര്‍ഗ്ഗ വകുപ്പ് അധികൃതരും പരിപാടിയില്‍ പങ്കെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

6 വർഷങ്ങളുടെ ഇടവേള, വീണ്ടും പൊട്ടിത്തെറിച്ച് ലോകത്തിലെ ഏറ്റവും വലിയ അസിഡിക് ഗീസർ, 30 അടി വരെ ഉയർന്ന് പൊന്തി ആസിഡ്
സ്വകാര്യ വീഡിയോകള്‍ കൈക്കലാക്കാൻ യുവതി നടത്തിയ നീക്കം പാളി; സ്പാ നടത്തിപ്പുകാരിയെ ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന കേസിൽ എട്ടുപേര്‍ പിടിയിൽ