
കണ്ണൂർ: നഗരത്തിലിറങ്ങിയ പുലിയെ മയക്കുവെടിവച്ച് പിടിച്ചു . 8 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ വലയിലാക്കിയത്.
കസാനക്കോട്ട താഴെത്തെരുവ് റെയിൽവെ ബ്രിഡ്ജിന് സമീപത്തായിരുന്നു ഇന്നു വൈകുന്നേരം പുലിയിറങ്ങിയത്. നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറിയായിരുന്നു സംഭവം. പുലിയുടെ ആക്രമണത്തില്‍ നാല്പേർക്ക് പരിക്കേറ്റിരുന്നു.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന അധികൃതരുടെ അറിയിപ്പിനെ തുടർന്ന് താഴെത്തെരുവ്, കസാനക്കോട്ട, ആനയിടുക്ക്, ചിറക്കൽക്കുളം പ്രദേശങ്ങളിലെ വീടുകൾ അടച്ചു പൂട്ടിയിരുന്നു
തുടര്‍ന്ന് അക്രമാസക്തനായ പുലി ആനയിടുക്ക് റെയിൽവേ ഗേറ്റിന് സമീപമുള്ള കാട്ടിൽ ഒളിച്ചു. നൂറു കണക്കിന് ആളുകളാണ് ഇവിടെ തടിച്ച് കൂടിയിരുന്നത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തിയ ശേഷമാണ് പുലിയെ മയക്കുവെടി വച്ച് വീഴ്ത്തിയത്. വലയിലാക്കിയ പുലിയെ വയനാട്ടിലെ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടു പോയി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam