സൗദി സ്വകാര്യ മേഖലയില്‍ സ്വദേശി വനിതകള്‍ക്ക് വേതനം കുറവ്

By Web DeskFirst Published Oct 22, 2016, 1:19 AM IST
Highlights

സ്വദേശി പുരുഷ ജീവനക്കാരെ അപേക്ഷിച്ച് സ്വകാര്യ മേഖലയില്‍ സ്വദേശി വനിതകളുടെ വേതനം 45 ശതമാനം കുറവാണെന്നു ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ (ഗോസി)കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം വിദേശികളായ പുരുഷ ജീവനക്കാരെ അപേക്ഷിച്ചു വിദേശികളായ വനിതാ ജീവനക്കാരുടെ വേതനം 30 ശതമാനം കൂടുതലുമാണ്. സ്വകാര്യ മേഘലയില്‍ സ്വദേശി പുരുഷന്മാരുടെ ശരാശരി വേതനം 6357 റിയാലും സ്വദേശി വനിതകളുടെ വേതനം 3705 റിയാലുമാണ്.

എന്നാല്‍ വിദേശികളായ പുരുഷ ജീവനക്കാരുടെ ശരാശരി വേതനം 1744 റിയാലും വിദേശ വനിതകളുടെ വേതനം 2872 റിയാലുമാണ്. പുതിയ കണക്കനുസരിച്ച്  90 ലക്ഷത്തിലധികം വിദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നുണ്ട്. ഏറ്റവും കൂടുതല്‍ വിദേശികള്‍ ഗോസിയില്‍  രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് റിയാദിലാണ്. ഇവിടെ 30 ലക്ഷത്തോളം വിദേശികളാണ് ഗോസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥാനത്തു മക്ക പ്രവിശ്യയും മൂന്നാം സ്ഥാനത്തു കിഴക്കന്‍ പ്രവിശ്യയുമാണ്.

click me!