സൗദിയില്‍ നാലിൽ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ലെവി ബാധകമല്ല

Published : Feb 10, 2018, 12:54 AM ISTUpdated : Oct 04, 2018, 04:38 PM IST
സൗദിയില്‍ നാലിൽ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ലെവി ബാധകമല്ല

Synopsis

റിയാദ്: സൗദിയിൽ വിദേശ തൊഴിലാളികളുടെ മേല്‍ ഏര്‍പ്പെടുത്തിയ ലെവി നാലിൽ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ബാധകമല്ലെന്ന് തൊഴിൽ മന്ത്രാലയം. മുൻ  വർഷങ്ങളിൽ വർക്ക്പെർമിറ്റുകൾ പുതുക്കാതെ ലെവി കുടിശ്ശികയാക്കിയ സ്ഥാപനങ്ങൾ പുതിയ നിരക്കിൽ ലേവി അടയ്‌ക്കേണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ അതിൽ കുറവും ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ലെവി ബാധകമല്ലെന്ന് തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയമാണ് അറിയിച്ചത്. പുതിയ ലെവി ചെറുകിട ഇടത്തരം സ്ഥാപനങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും സ്ഥാപനം  അടച്ചുപൂട്ടുന്നതിനും ഇടയാക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ്  നാലും അതിൽ കുറവും  ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ലെവി നേരത്തെ മുതൽ തന്നെ ബാധകമല്ലെന്ന് മന്ത്രാലയം വെളിപ്പെടുത്തിയത്. എന്നാൽ ലെവി ഗഡുക്കളായി അടക്കാമന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ മൂന്ന് ഗഡുക്കളായി അടക്കുന്നതിനാണ് അവസരം നല്‍കുക. 

കൂടാതെ ലെവി അടക്കുന്നതിനു സ്ഥാപനങ്ങള്‍ക്കു ആറു മാസത്തെ സമയവും നീട്ടി നല്‍കിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ മുൻ  വർഷങ്ങളിൽ വർക്ക്പെർമിറ്റുകൾ പുതുക്കാതെ ലെവി കുടിശ്ശികയാക്കിയ സ്ഥാപനങ്ങൾ പുതിയ നിരക്കിൽ ലേവി അടയ്‌ക്കേണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആന്‍റണി രാജുവിനും ജോസിനുമെതിരെ വിധിയിൽ കടുത്ത പരാമര്‍ശം; 'നീതി നിര്‍വഹണത്തിന്‍റെ അടിത്തറ തന്നെ തകര്‍ക്കുന്ന നടപടി'
സ്വർണ്ണത്തിനും വെള്ളിക്കും വില കുത്തനെ കൂടും; ട്രംപിന്‍റെ 'മഡുറോ' നടപടിയിൽ ആഗോളവിപണിയിൽ ആശങ്ക