സമരം ഫലിച്ചു; സ്റ്റീൽകമ്പനിയുടെ ലൈസൻസ് പഞ്ചായത്ത് റദ്ദാക്കി

By Web DeskFirst Published Aug 20, 2016, 6:13 PM IST
Highlights

പാലക്കാട്: പുതുശ്ശേരിയിലെ പാരഗൺ സ്റ്റീൽകമ്പനിയുടെ ലൈസൻസ് പഞ്ചായത്ത് റദ്ദാക്കി. മലിനീകരണം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന പരാതിയെത്തുടർന്ന് പ്രദേശവാസികൾ നടത്തിയ സമരത്തിനൊടുവിലാണ് നടപടി.

പ്രീക്കോട്ട് മിൽ കോളനിയിലും പരിസര പ്രദേശങ്ങളിലും, ക്യാൻസർ ബാധിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ 42 പേർ മരിക്കുകയും 100 ലേറെപ്പേർ ദുരിത ജീവിതം തുടരുകയും ചെയ്യുന്നതിനിടയിലാണ് പുതുശ്ശേരി പഞ്ചായത്തിന്‍റെ നടപടി. കാലങ്ങളായി തുടരുന്ന പ്രാദേശിക സമരം പരിഗണിച്ചാണ് കമ്പനിയോട് പ്രവർത്തനം അവസാനിപ്പിക്കാൻ പഞ്ചായത്ത് ആവശ്യപ്പെടുന്നത്.

മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ എൻഒസി പോലുമില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നുത്. കമ്പനി പ്രവർത്തനം നിർത്തും  വരെ സമര രംഗത്തു നിന്ന് മാറില്ലെന്നാണ് സമര സമിതിയുടെ നിലപാട്

പരാതികളുയർന്ന സാഹചര്യത്തിൽ സ്ഥാപനത്തിന്‍റെ ലൈസൻസ് പഞ്ചായത്ത് പുതുക്കിയിരുന്നില്ല. നിർത്തിവയ്ക്കാനാവശ്യപ്പെട്ടിട്ടും കമ്പനി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണെങ്കിൽ പോലീസ് സഹായമടക്കം തേടാനാണ് പഞ്ചായത്തിന്‍റെ പദ്ധതി.

click me!