ലൈഫ് ജാക്കറ്റ് ധരിക്കാതെ പ്രധാനമന്ത്രിയുടെ ഉല്ലാസയാത്ര; പിഴയടയ്ക്കണമെന്ന് ഗതാഗത വകുപ്പ്

By Web DeskFirst Published Dec 29, 2017, 10:35 PM IST
Highlights

സിഡ്നി: ലൈഫ് ജാക്കറ്റ് ധരിക്കാതെ ബോട്ടില്‍ യാത്ര ചെയ്ത ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളിന് പിഴ. ന്യൂ സൗത്ത് വെയില്‍സ് ഗതാഗത വകുപ്പാണ് 250 ഡോളര്‍ പിഴ ചുമത്തിയത്. ചെറു റബര്‍ ബോട്ടില്‍ വീടിനടുത്തുള്ള ബിച്ചില്‍ ഒറ്റയ്ക്ക് നടത്തിയ യാത്രമൂലമാണ് പ്രധാനമന്ത്രിക്ക് പിഴ അടയ്ക്കേണ്ടി വന്നത്.

4.8 മീറ്ററില്‍ താഴെ നീളമുള്ള ബോട്ടിലാണ് മാല്‍കോം സഞ്ചരിച്ചത്. ഇത്തരം ബോട്ടുകളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ ലൈഫ് ജാക്ക്റ്റ് ധരിക്കണമെന്നാണ് നിയമം. എന്തായാലും പിഴ അടക്കേണ്ടി വരുമെന്ന് ഉറപ്പായതോടെ ഇനി ലൈഫ് ജാക്കറ്റ് ധരിക്കുമെന്നും സുരക്ഷിതത്വം പ്രധാനമാണെന്നും മാല്‍ക്കം ഫേസ്ബുക്കിലൂടെപ്രതികരിച്ചു.

 

Malcolm Turnbull under investigation and facing fines after he was seen on a dinghy without a lifejacket in NSW waters ... https://t.co/rZwDa6crIU

— Boat Safe, Ride Safe (@MaritimeTSV)
click me!