ജീവനുള്ള ആള്‍ മരിച്ചെന്ന് രേഖകളില്‍; തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചപ്പോള്‍ ജയിലിലടക്കുമെന്ന് ഭീഷണിയും

By Web DeskFirst Published Mar 26, 2018, 10:09 PM IST
Highlights
  • തന്‍റെ തിരിച്ചറിയല്‍ രേഖകള്‍ ബാങ്ക് ഉദ്യോഗസ്ഥരെ കാണിച്ചെങ്കിലും ഇവര്‍ ഭീഷണിപ്പെടുത്തിയതായി യുവാവ് പറയുന്നു

ഫിറോസാബാദ്: ജീവനുള്ളയാള്‍ മരിച്ചെന്ന് രേഖകളില്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ദേവേന്ദ്ര കുമാര്‍ എന്നയാളാണ് താന്‍ മരിച്ചതായി റവന്യു ഡിപ്പാര്‍ട്ട്മെന്‍റ്  രേഖപ്പെടുത്തിയതായി ആരോപിക്കുന്നത്.ചില കാര്യങ്ങള്‍ക്കായി ബാങ്കിലെത്തിയ ദേവേന്ദ്ര കുമാറിനോട് ബാങ്ക് ഉദ്യോഗസ്ഥരാണ് ഇയാള്‍ മരിച്ചെന്ന് രേഖകള്‍ വ്യക്തമാക്കുന്നതായി സൂചിപ്പിച്ചത്. റവന്യു ഡിപ്പാര്‍ട്ട്മെന്‍റ് താന്‍ മരിച്ചതായി രേഖകളില്‍ അടയാളപ്പെടുത്തിയതായി ചെറുപ്പക്കാരന്‍ എഎൻഐ യോട് പറഞ്ഞു. 

തന്‍റെ തിരിച്ചറിയല്‍ രേഖകള്‍ ബാങ്ക് ഉദ്യോഗസ്ഥരെ കാണിച്ചെങ്കിലും ഇവര്‍ ഭീഷണിപ്പെടുത്തിയതായി യുവാവ് പറയുന്നു. പൊലീസിനെ വിളിക്കുമെന്നും ജയിലില്‍ അയക്കുമെന്നും ഇവര്‍ പറഞ്ഞതായി കുമാര്‍ ആരോപിക്കുന്നു. റവന്യു ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഇതിന് പിന്നില്‍ ബാങ്കാണ്  യുവാവ് ആരോപിക്കന്നു.പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെ ഫിറോസാബാദ് ജില്ലാ ജഡ്ജി നേഹ ശര്‍മ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

click me!