
തിരുവനന്തപുരം:മൂന്നാംമുറയ്ക്കെതിരെ കർശന നടപടി വേണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കുറച്ചുപേരുടെ പെരുമാറ്റം സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു.സമാധാന അന്തരീക്ഷം തകർക്കാനുള്ള നവമാധ്യമങ്ങൾ വഴിയുള്ള നീക്കത്തെ ജാഗ്രതയോടെ കാണണമെന്നും ഡിജിപി പറഞ്ഞു.എസ്പി മാരുമായുള്ള വീഡിയോ കോൺഫറൻസിലാണ് ഡിജിപി വിമര്‍ശനം ഉന്നയിച്ചത്.
നൂറ് സ്റ്റേഷനുകൾ സ്മാർട്ട് പൊലീസ് സ്‌റ്റേഷനാകുമെന്നും മോശം സ്വഭാവമുള്ളവർ സേനയിൽ വേണ്ടെന്നും ഡിജിപി വ്യക്തമാക്കി. മോശം സ്വഭാവക്കാരെ കണ്ടെത്തി നേരായ മാർഗത്തിലാക്കാൻ പരിശീലനം നൽകണം. പിന്നെയും നന്നായില്ലെങ്കില്‍ പിരിച്ചുവിടാൻ നടപടി സ്വീകരിക്കണം. ഐജി, എസ്പി എന്നിവർ ഈ കർശന നിർദേശം പാലിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. മതസൗഹാർദം തകർക്കുന്ന ചെറിയ പ്രശ്ങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും കർശന നടപടി സ്വീകരിക്കണമെന്നും ബെഹ്റ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam