
ലണ്ടൻ: ഇംഗ്ലണ്ടില്‍ സംഗീതപരിപാടിക്കിടെയുണ്ടായ സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു. 50 പേർക്കു പരിക്കേറ്റു. മാഞ്ചസ്റ്റർ സിറ്റിയിലാണ് സംഭവം. യു.എസ് പോപ്പ് ഗായിക അരീന ഗാൻഡെയുടെ സംഗീതപരിപാടിക്കിടെയാണ് സ്ഫോടനം.
പ്രാദേശിക സമയം രാത്രി പത്തരയോടെ പരിപാടി കഴിഞ്ഞ് കാണികൾ പുറത്തേക്കിറങ്ങുമ്പോഴായിരുന്നു സ്ഫോടനം.
ചാവേറാക്രമണമാണ് ഉണ്ടായതെന്ന് സംശയിക്കുന്നതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്ന് പ്രധാനമന്ത്രി തെരേസ മെയ് അറിയിച്ചു.
സ്‌ഫോടനത്തെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിക്ടോറിയ മെട്രോ സ്‌റ്റേഷന്‍ അടച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam