അഭയാര്‍ത്ഥികളുടെ ലോങ്ങ് മാര്‍ച്ച്

First Published Oct 26, 2018, 2:41 AM IST

ലോകത്ത് അഭയാര്‍ത്ഥികളുടെ ഒഴുക്കിന് പലതാണ് കാരണങ്ങള്‍. മനുഷ്യ ചരിത്രത്തന്‍റെ ആദ്യകാലം മുതല്‍ തന്നെ അഭയാര്‍ത്ഥി പ്രവാഹങ്ങളും ആരംഭിച്ചിരുന്നു എന്നതിന് തെളിവുകളുണ്ട്.  മതവും ദാരിദ്രവും അതില്‍ ചിലത് മാത്രം. സ്വാസ്ഥ്യമുള്ള മെച്ചപ്പെട്ട ജീവിതം തേടിയാണ് എല്ലാ അഭയാര്‍ത്ഥി പ്രവാഹങ്ങളും ആരംഭിക്കുന്നത്. ലോകം ഇന്ന് ഉറ്റുനോക്കുന്നത് ഒക്ടോബർ 13-ന് ആരംഭിച്ച ഒരു അഭയാര്‍ത്ഥി പ്രവാഹത്തെയാണ്. 

ലോകത്ത് അഭയാര്‍ത്ഥികളുടെ ഒഴുക്കിന് പലതാണ് കാരണങ്ങള്‍. മനുഷ്യ ചരിത്രത്തന്‍റെ ആദ്യകാലം മുതല്‍ തന്നെ അഭയാര്‍ത്ഥി പ്രവാഹങ്ങളും ആരംഭിച്ചിരുന്നു എന്നതിന് തെളിവുകളുണ്ട്.  മതവും ദാരിദ്രവും അതില്‍ ചിലത് മാത്രം. സ്വാസ്ഥ്യമുള്ള മെച്ചപ്പെട്ട ജീവിതം തേടിയാണ് എല്ലാ അഭയാര്‍ത്ഥി പ്രവാഹങ്ങളും ആരംഭിക്കുന്നത്. ലോകം ഇന്ന് ഉറ്റുനോക്കുന്നത് ഒക്ടോബർ 13-ന് ആരംഭിച്ച ഒരു അഭയാര്‍ത്ഥി പ്രവാഹത്തെയാണ്.
undefined
നൂറുകണക്കിന് മനുഷ്യരാണ് ആദ്യം ആ അഭയാര്‍ത്ഥി പ്രവാഹത്തിലുണ്ടായിരുന്നതെങ്കില്‍ ഇന്നേക്ക് അത് ഏതാണ്ട് 7,000 പേരുടെ ഒരു സംഘമായി വര്‍ന്നിരിക്കുന്നു. മദ്ധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസില്‍ നിന്നായിരുന്നു ആ യാത്രയുടെ തുടക്കം.
undefined
ഹോണ്ടുറാസില്‍ നിന്ന് ഗ്വാട്ടിമാലയിലേക്ക് കടന്നപ്പോഴേക്കും ആ യാത്രാ സംഘത്തിന്‍റെ വലുപ്പം 7,000 കടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ ഗര്‍ഭിണികളുണ്ട്. കൈകുഞ്ഞുങ്ങളുണ്ട്.
undefined
ഗ്വാട്ടിമാലയില്‍ നിന്ന് അവര്‍ മെക്സിക്കോയിലെത്തിയിരിക്കുകയാണ് ഇപ്പോള്‍. ലക്ഷ്യസ്ഥാനമായ അമേരിക്കയില്‍ നിന്നും ആയിരക്കണക്കിന് മൈല്‍ ദൂരത്താണ് ഇപ്പോഴും അവര്‍.
undefined
അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ഈ യാത്രയേ ' നാഷണല്‍ എമര്‍ജന്‍സി' യെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അമേരിക്കയുടെ വിദേശനയം തന്നെയായിരുന്നു ഈ യാത്രയ്ക്ക് ജനങ്ങളെ പ്രയരിപ്പിച്ചിരിക്കുന്നതും.
undefined
മൂന്ന് മദ്ധ്യ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് നല്‍കിയിരുന്ന ഒരു കോടി യുഎസ് ഡോളറിന്‍റെ ധനസഹായം യുഎസ് വെട്ടികുറച്ചതോടെ പ്രതിസന്ധിയിലായ രാജ്യങ്ങളില്‍ നിന്നുള്ള ഈ പ്രവാഹത്തെ ഏങ്ങനെ നേരിടണമെന്ന കാര്യത്തില്‍ ഇപ്പോഴും രൂപമില്ലാതെയിരിക്കുകയാണ്.
undefined
അടിക്കു പുറമേ ഇരുട്ടടിയായി യുഎസ് മെക്ക്സിക്കോ അടക്കമുള്ള രാജ്യങ്ങളുമായി സമീപകാലത്ത് വ്യാപാര കരാറുകള്‍ റദ്ദാക്കിയതും ജനങ്ങളുടെ ദുരിത ജീവിതത്തിന്‍റെ ഭാരം കൂട്ടുകയായണ് ചെയ്തത്.
undefined
പത്ത് ദിവസത്തെ യാത്രയ്ക്കിടെ നൂറ് കണക്കിന് പേരുടെ സംഘം ആയിരങ്ങളിലേക്ക് വലുതായതോടെ ഈ അഭയാര്‍ത്ഥി പ്രവാഹത്തെ നിയന്ത്രിക്കാന്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.
undefined
long march to america 9കാടും മലയും മഴയും വകവെക്കാതെ ജനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കായി തങ്ങളുടെ യാത്ര തുടരുകയാണ്. ഒരു ശക്തിക്കും തങ്ങളെ തടുക്കാന്‍ കഴിയില്ലെന്ന ഉറച്ച കാല്‍വെപ്പുകളോടെ. തങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കിലും തങ്ങളുടെ തലമുറകള്‍ക്കെങ്കിലും നല്ലൊരു ജീവിതം ലഭിക്കണമെന്ന ഒറ്റ ചിന്തയോടെ...
undefined
long march to america 10 ഒക്ടോബര്‍ 19 ന് ഗ്വാട്ടിമാലയും മെക്സിക്കോയും തമ്മിൽ ബന്ധിപ്പിക്കുന്ന സുചിത് നദിയുടെ പാലത്തിൽ യു.എസ്-മെക്സിക്കോ അതിർത്തിയിൽ എത്തിച്ചേരാനായി കാത്തുനില്‍ക്കുന്ന കുടിയേറ്റക്കാർ.
undefined
മെക്സിക്കോയിലെ തപച്ചുലയിലെ അന്താരാഷ്ട്ര മെസോഅമേരിക്കൻ മേളയിൽ തമ്പടിച്ചിരിക്കുന്ന ഒരു ഹോണ്ടുറാസ് കുടിയേറ്റക്കാര്‍.
undefined
വെയിലും മഴയും ചുട്ടുപൊള്ളുന്ന റോഡുകളും അവരുടെ യാത്രയ്ക്ക് മാര്‍ഗ്ഗ തടസങ്ങളല്ല.
undefined
മെക്സിക്കന്‍ - ഗ്വാട്ടിമാലയിലെ അടഞ്ഞ രാജ്യാതിര്‍ത്തി തുറക്കുന്നതും കാത്ത്...
undefined
മെക്സിക്കന്‍ - ഗ്വാട്ടിമാലയിലെ അതിര്‍ത്തിയായ അന്തര്‍ദേശീയ പാലത്തില്‍ തടയപ്പെട്ട അഭയാര്‍ത്ഥികളുടെ ആകാശക്കാഴ്ച്ച.
undefined
click me!