നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം ഇന്ന്

Published : Jul 27, 2018, 08:04 AM IST
നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം ഇന്ന്

Synopsis

ഗ്രഹണം ഒരു മണിക്കൂറും 48 മിനിട്ടും നീണ്ട് നിൽക്കും ഇന്ത്യയിൽ രാത്രി 10.42 ന് കാണാം

വാഷിംഗ്ടൺ: നൂറ്റാണ്ടിലെ എറ്റവും വലിയ ചന്ദ്രഗ്രഹണത്തെ വരവേൽക്കാനൊരുങ്ങുകയാണ് ലോകം. പ്രതികൂല കാലവസ്ഥയല്ലെങ്കിൽ കേരളത്തിലും ഈ അപൂർവ്വ പ്രതിഭാസം കാണാനാകും.

ഒരു മണിക്കൂറും നാൽപ്പത്തിമൂന്ന് മിനുട്ടും നീണ്ടു നിൽക്കുന്ന പൂർണ്ണ ചന്ദ്രഗ്രഹണം. രാത്രി 10.42 ഓടെയായിരിക്കും ഇന്ത്യയിൽ ഗ്രഹണം കാണാനാവുക. ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ചന്ദ്രൻ പൂർണ്ണമായും ഭൂമിയുടെ നിഴലിൽ നിന്ന് പുറത്ത് വരും. ഏഷ്യയിലും ആഫ്രിക്കയിലും പൂര്‍ണ ഗ്രഹണം ദൃശ്യമാകും. യൂറോപ്പിലും തെക്കേ അമേരിക്കയിലും ഓസ്ട്രേലിയയിലും ഗ്രഹണം ഭാഗീകമായിരിക്കും.സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണമുണ്ടാകുന്നത് , ഭൂമിയുടെ നിഴൽ ചന്ദ്രന്‍റെ മേൽ പതിയുന്നതാണ് ഗ്രഹണം. നിഴൽ വീണുണ്ടാകുന്ന മായാകാഴ്ച.

ഹാനികരമായ യാതൊരു വിധ രശ്മികളും ചന്ദ്രനിൽ നിന്ന് ഗ്രഹണ സമയത്ത് പ്രഭവിക്കില്ല. അതു കൊണ്ട് തന്നെ ഗ്രഹണം നേരിട്ട് കാണുന്നതിന് തടസ്സമില്ല. നൂറ്റാണ്ടിലെ , പതിനേഴാമത്തെ പൂർണ്ണ ഗ്രഹണമാണിത്.രണ്ടായിരത്തി പതിനെട്ടിലെ രണ്ടാമത്തേതും , ജനുവരിയിലായിരുന്നു ആദ്യ ഗ്രഹണം , അന്നത്തേതു പോലെ ഇന്നും ചന്ദ്രൻ ചുവന്ന നിറത്തിലാകുമെങ്കിലും അത്രയും വലിപ്പത്തിൽ ഇന്ന് ചന്ദ്രനെകാണാൻ കഴിയില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ട് വർഷത്തേക്ക് 90 ബില്യൺ യൂറോ; റഷ്യയെ പിണക്കാതെ യുക്രൈയ്ന് താത്കാലിക ഫണ്ട് ഉറപ്പാക്കി യൂറോപ്പ്
ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ