
ലണ്ടന്‍: ബ്രിട്ടനിലെ രാജകുമാരന്‍ വില്ല്യം കെയ്റ്റ് ദമ്പതികള്‍ക്ക് ഏപ്രില്‍ 23 നാണ് മൂന്നാമത്തെ കുഞ്ഞ് പിറന്നത്. ദമ്പതികളുടെ മക്കളായ ജോര്‍ജ് 2013ലും ഷാര്‍ലറ്റ് 2015ലുമാണ് ജനിച്ചത്. മൂന്നാമത്തെ കുട്ടിയായ ലൂയിസിന്‍റെ മനോഹരമായ രണ്ടു ഫോട്ടോകള്‍ കുടുംബം പുറത്തുവിട്ടിരിക്കുകയാണ്.
ജനിച്ച് മൂന്നുദിവസം മാത്രമായ സമയത്ത് എടുത്ത ലൂയിസിന്‍റെ മനോഹര ചിത്രവും മൂന്നുവയസുകാരിയായ ഷാര്‍ലറ്റ് കുഞ്ഞനിയന് ഉമ്മ കൊടുക്കുന്ന ചിത്രവുമാണ് കുടുംബം പുറത്തുവിട്ടത്. ലൂയിസിന്‍റെ മനോഹര ചിത്രങ്ങള്‍ പങ്കുവെക്കുന്നതില്‍ വില്ല്യവും കെയ്‍റ്റും സന്തുഷ്ടരാണെന്ന് കെന്‍സ്റ്റിംഗ്ടണ്‍ കൊട്ടാരവമായി ബന്ധപ്പെട്ടവര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam