
എറണാകുളം തേവര ഫെറിക്ക് സമീപത്തു നിന്നാണ് എല്‍.എസ്.ഡി മയക്കു മരുന്നുമായി ആലുവ സ്വദേശി വാസുദേവ് അറസ്റ്റിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു നടപടി. കൊച്ചിയിലെ ഡി.ജെ പാര്‍ടികളില്‍ ഉപയോഗിക്കാനെത്തിച്ചതാണ് മയക്കുമരുന്നെന്നാണ് പോലീസിന്റെ പ്രഥാമിക നിഗമനം. പ്രതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് കൊച്ചി സിറ്റി പോലീസിന്റെ തീരുമാനം
മയക്കുമരുന്നുമായി പിടിയിലായ വാസുദേവിന്റെ കൂട്ടാളികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായി അറിയുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam