Latest Videos

അന്ന് മെസി; ഇന്ന് മോഡ്രിച്ച്..

By web deskFirst Published Jul 15, 2018, 11:55 PM IST
Highlights
  • ഇതില്‍ അര്‍ജന്റീനയക്കെതിരേയും നൈജീരിയക്കെതിരേയും ഗോള്‍ നേടിയ മോഡ്രിച്ച് ഒരു അസിസ്റ്റും നേടി.

മോസ്‌കോ: LM 10... ലിയോണല്‍ മെസിയെന്നും ലൂക്കാ മോഡ്രിച്ചെന്നും വായിക്കാം. ഇവര്‍ തമ്മില്‍ വലിയൊരു സമാനതയുണ്ട്. നാല് വര്‍ഷം മുന്‍പ് ബ്രസീല്‍ ലോകകപ്പില്‍ മെസി അനുഭവിച്ച അതേ വേദനയാണ് മോഡ്രിച്ച് ഇപ്പോള്‍ അനുഭവിക്കുന്നത്. നാല് വര്‍ഷം മുന്‍പ് മെസി നിന്ന അതേ വിജയപീഠത്തിലാണ് മോഡ്രിച്ച് നില്‍ക്കുന്നത്. എന്നാല്‍ ഇരുവരുടേയും കൈയില്‍ കൈയില്‍ ലോകകപ്പല്ല. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളാണെന്ന് മാത്രം. മികച്ച താരമായിരുന്നിട്ടും ലോകകപ്പ് തൊടാന്‍ കഴിയാത്ത വേദന ഇരുവര്‍ക്കും നീറുന്നതായിരിക്കും.

ഗോള്‍ നേടിയും അവസരം ഒരുക്കിയും മിന്നുന്ന പ്രകടനമാണ് മോഡ്രിച്ച് പുറത്തെടുത്തത്. ഇതില്‍ അര്‍ജന്റീനയക്കെതിരേയും നൈജീരിയക്കെതിരേയും ഗോള്‍ നേടിയ മോഡ്രിച്ച് ഒരു അസിസ്റ്റും നേടി. ക്രോയേഷ്യയുടെ മധ്യനിരയില്‍ കളി മെനഞ്ഞത് മോഡ്രിച്ചായിരുന്നു. മൂന്ന് ഗോളും രണ്ട്് അസിസ്റ്റും സ്വന്തമാക്കിയ ബെല്‍ജിയം താരം ഈഡന്‍ ഹസാര്‍ഡിനെ മറികടന്നാണ് മോഡ്രിച്ച് ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയത്. ആന്റോയിന്‍ ഗ്രീസ്മാന്‍ മൂന്ന് ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കി.

ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്‌നിനെ തേടിയെത്തി. ആറ് മത്സരങ്ങളില്‍ നിന്ന് കെയ്ന്‍ നേടിയത് ആറ് ഗോളുകള്‍. ഇതില്‍ മൂന്നും പെനാല്‍റ്റിയായിരുന്നു. നാല് വീതം ഗോള്‍ നേടി റൊമേലു ലുകാകു, ഡെനിസ് ചെറിഷേവ്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ പിറകിലുണ്ട്. 

മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബൗട്ട് ക്വര്‍ട്ടോയിനെ തേടിയെത്തി. ഏഴ് മത്സരങ്ങളില്‍ നിന്ന 27 സേവുകളാണ് ബെല്‍ജിയം ഗോള്‍ കീപ്പര്‍ നടത്തിയത്. നാല് മത്സരങ്ങളില്‍ 25 സേവുകള്‍ നടത്തിയ മെക്‌സിക്കന്‍ ഗോള്‍ കീപ്പര്‍ ഗ്വില്ലര്‍മോ ഒച്ചോവ രണ്ടാം സ്ഥാനത്ത്. മികച്ച യുവതാരമായി ഫ്രഞ്ച് താരം എംബാപ്പെ തെരഞ്ഞെടുക്കപ്പെട്ടു. ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകളാണ് എംബാപ്പെ നേടിയയത്.
 

click me!