ലുലുവിന്‍റെ 148 -ാമത് ഹൈപ്പർമാർക്കറ്റ് തുറന്നു

web desk |  
Published : Jul 03, 2018, 12:24 AM ISTUpdated : Oct 02, 2018, 06:45 AM IST
ലുലുവിന്‍റെ 148 -ാമത് ഹൈപ്പർമാർക്കറ്റ് തുറന്നു

Synopsis

മികച്ച ജൈവ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു.

അബുദാബി: ലുലുവിന്‍റെ 148 മത് ഹൈപ്പർമാർക്കറ്റ് അബുദാബി വേൾഡ് ട്രേഡ് സെന്‍ററിൽ പ്രവർത്തനമാരംഭിച്ചു. മികച്ച ജൈവ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. പാരമ്പരാഗത ലുലു ഹൈപ്പർമാർക്കറ്റ് മാതൃകയിൽ നിന്ന് മാറി പാശ്ചാത്യ രീതിയിലുള്ള ഷോപ്പിംഗ് മാളുകളിലേതിന് സമാനമായ രീതിയിലാണ് ഖലീഫാ സ്ട്രീറ്റിലെ പുതിയ ശാഖ. അൽ ദാർ പ്രോപ്പർട്ടീസ് സി.ഇ.ഒ തലാൽ അൽ ദിയേബി 148 -ാം ശാഖയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.

അബുദാബി നഗര കേന്ദ്രത്തിലെത്തുന്ന വിവിധ ദേശക്കാരായ ഉപഭോക്താക്കൾക്ക് ആവശ്യമായ സേവനം ലഭ്യമാക്കുകയാണ് പുതിയ ശാഖയിലൂടെ ലക്ഷ്യമിടുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ എം.എ.യൂസഫലി പറഞ്ഞു. മികച്ചതും ജൈവീകവുമായ ഭക്ഷ്യ സാധനങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു. ലുലു ഹൈപ്പർമാർക്കറ്റുകളില്‍ ആദ്യമായി ജപ്പാൻകാരുടെ ഇഷ്ടവിഭവമായ സുഷി ഭക്ഷ്യ ഉത്പന്നങ്ങളും പുതിയ ശാഖയിൽ ഒരുക്കിയിട്ടുണ്ട്. 149 മത് ശാഖ അൽ ഖുവൈനിലും 150 മത് ശാഖ സൗദിയിലും ഉടന്‍ ആരംഭിക്കുമെന്ന് യൂസഫലി അറിയിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്‌റഫ് അലി, സി.ഇ.ഒ സൈഫി രൂപവാല തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം