വധഭീഷണിയുണ്ടെന്ന് മധുവിന്റെ കുടുംബം; എന്ത് സംഭവിച്ചാലും മുഖ്യമന്ത്രി ഉത്തരവാദിയെന്ന് സുരേഷ് ഗോപി

By web deskFirst Published Mar 12, 2018, 10:33 AM IST
Highlights
  • മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി തന്ന ഉറപ്പ് വിശ്വസിക്കാമെന്നും ഇതിന്റെ പുരോഗതി നോക്കിയിട്ട് അടുത്ത നടപടികളിലേക്ക് കടക്കാമെന്നും എംപി മധുവിന്റെ അമ്മ മല്ലിയെ ആശ്വസിപ്പിച്ചു.

അഗളി:   അട്ടപ്പാടിയില്‍ ജനക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ വീട് സുരേഷ് ഗോപി എം.പി സന്ദര്‍ശിച്ചു. തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്ന് മധുവിന്റെ അമ്മ സുരേഷ് ഗോപിയോട് പരാതിപ്പെട്ടു. കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മധുവിന്റെ അമ്മ മല്ലി പറഞ്ഞു. മധുവിന്റെ കൊലപാതക കേസ് സിബിഐയ്ക്ക് വിടണമെന്നും മല്ലി ആവശ്യപ്പെട്ടു. 

മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി തന്ന ഉറപ്പ് വിശ്വസിക്കാമെന്നും ഇതിന്റെ പുരോഗതി നോക്കിയിട്ട് അടുത്ത നടപടികളിലേക്ക് കടക്കാമെന്നും എംപി മധുവിന്റെ അമ്മ മല്ലിയെ ആശ്വസിപ്പിച്ചു. അതോടൊപ്പം കേസില്‍ എന്ത് സംഭവിച്ചാലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവാദിയാണെന്നും അദ്ദേഹം വീട്ടില്‍ നേരിട്ട് വന്ന് പറഞ്ഞ വാക്കുകള്‍ വിശ്വസിക്കാമെന്നും എംപി പറഞ്ഞു. മധുവിന്റെ മരണം ഇന്ത്യയിലെ മുഴുവന്‍ വനവാസികളുടെയും ഉന്നമനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.  മധുവിന്റെ ചിണ്ടക്കി താഴെ ഊരിലെ കുടുംബവീട് ബിജെപി ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസിനൊപ്പം സന്ദര്‍ശിക്കുകയായിരുന്നു രാജ്യസഭാ എംപി സുരേഷ് ഗോപി.
 

click me!