കാസര്‍കോട് മദ്രസ അധ്യാപകന്‍ വെട്ടേറ്റ് മരിച്ചു

Published : Mar 21, 2017, 01:25 AM ISTUpdated : Oct 05, 2018, 12:50 AM IST
കാസര്‍കോട് മദ്രസ അധ്യാപകന്‍ വെട്ടേറ്റ് മരിച്ചു

Synopsis

ബഹളം കേട്ട് തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്നവര്‍ എഴുന്നേറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ കല്ലെറിഞ്ഞ് ഭീഷണിപെടുത്തി തടഞ്ഞു. ഇവര്‍ മൊബൈല്‍ഫോണില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും  റിയാസ് മരിച്ചിരുന്നു.

വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമാണ് കൊലപാതകത്തിനു പിന്നിലെന്നും യഥാര്‍ത്ഥ പ്രതികളെ ഉടന്‍ പിടികൂടണമെന്നും സ്ഥലത്തെത്തിയ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

കൊലപാതകത്തെ തുടര്‍ന്ന് കാസര്‍കോഡ് നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാന്‍ രാത്രിതന്നെ  കാസര്‍കോട്ടെത്തി. ഇന്ന് കാസര്‍കോഡ് നിയോജകമണ്ഡലത്തില്‍ ഹര്‍ത്താലിന് മുസ്ലിം ലീഗ് ആഹ്വാനം ചെയ്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപിയുമായി സഖ്യം: തൃണമൂൽ വിമതർ ചേർന്ന എൻസിപിഐയിൽ ഭിന്നത രൂക്ഷം; എൻഡിഎ യോ​ഗങ്ങളിൽനിന്ന് വിട്ടുനിന്ന് യൂസഫ് പത്താൻ ഉൾപ്പെടെയുള്ളവ‍ർ
പ്രതിപക്ഷ ഉപനേതാവ് തർക്കം: പന്ത് സിപിഎമ്മിൻ്റെ കോർട്ടിലിട്ട് സ്പീക്കർ; ഉപനേതാവാരെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞാൽ പ്രശ്നം തീരുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ