വിവാദങ്ങള്‍ക്കൊടുവില്‍ മഹാരാജാസ് പ്രിന്‍സിപ്പലിന് സ്ഥലം മാറ്റം

Published : Jul 19, 2017, 10:08 AM ISTUpdated : Oct 05, 2018, 03:59 AM IST
വിവാദങ്ങള്‍ക്കൊടുവില്‍ മഹാരാജാസ് പ്രിന്‍സിപ്പലിന് സ്ഥലം മാറ്റം

Synopsis

മഹാരാജാസ് പ്രിന്‍സിപ്പല്‍ കെ.എല്‍ ബീനയെ തലശ്ശേരി ബ്രണ്ണന്‍ കോളേജിലേക്ക് സ്ഥലം മാറ്റി.  മഹാരാജാസ് പ്രിന്‍സിപ്പളായി പകരം ഡോ.പി എസ് അജിത സ്ഥാനമേല്‍ക്കും. കൊടുവള്ളി കോളേജിലെ പ്രിന്‍സിപ്പലായിരുന്നു അജിത. മഹാരാജാസ് കോളേജില്‍ ഏകാധിപത്യം നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രിന്‍സിപ്പിലിനെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകരും ഒരുവിഭാഗം രംഗത്ത് വരികയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രിന്‍സിപ്പലിനെ സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. പ്രമോഷനില്ലാതെയാണ് സ്ഥലം മാറ്റം. ഏഴ് പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇത്തരത്തില്‍ സ്ഥലം മാറ്റം നല്‍കിയിട്ടുണ്ട്. 

പെണ്‍കുട്ടികള്‍ കോളേജില്‍ വരുന്നത് ആണ്‍കുട്ടികളുടെ ചൂട് പറ്റാനാണെന്ന തരത്തില്‍ നേരത്തെ പ്രിന്‍സിപ്പില്‍ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പിലിന്റെ കസേര കത്തിച്ചിരുന്നു. കോളേജില്‍ ചുമരെഴുത്തുകളുടെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികളെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാലാവധി തീര്‍ന്നത് മൂലമുള്ള സ്വഭാവിക സ്ഥലം മാറ്റമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതികരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജെഇഇ മെയിൻ പ്രൊവിഷണൽ ഉത്തരസൂചികയിൽ പിഴവെന്ന് വ്യാപക പരാതി; പരിശോധിക്കുന്നുവെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി
കണ്ണൂരിൽ സിപിഎം കണക്കെടുപ്പിൽ ശൈലജയും സുമേഷും പിന്നിൽ; പയ്യന്നൂരിൽ കനത്ത വോട്ട് ചോർച്ച, തളിപ്പറമ്പിൽ നേരിയ ഭൂരിപക്ഷമെന്നും വിലയിരുത്തൽ