മഹാരാഷ്‌ട്രയില്‍ നഗരസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

Web Desk |  
Published : Feb 21, 2017, 04:53 AM ISTUpdated : Oct 04, 2018, 11:35 PM IST
മഹാരാഷ്‌ട്രയില്‍ നഗരസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

Synopsis

മുംബൈ: മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പെടെ മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട പത്ത് നഗരസഭകളിലേക്കുളള വോട്ടെടുപ്പ് തുടങ്ങി. 20 വര്‍ഷമായി മുംബൈ കോര്‍പ്പറേഷന്‍ ഭരിക്കുന്ന ശിവസേന ഇത്തവണ ബിജെപി സഖ്യമുപേക്ഷിച്ച് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.

37,000 കോടി വാര്‍ഷിക ബജറ്റുള്ള മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പെടെ മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട പത്ത് നഗരസഭകളിലേക്കുളള വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചരവരെയാണ് പോളിംഗ്. 20 വര്‍ഷമായി മുംബൈ കോര്‍പ്പറേഷന്‍ ഭരിക്കുന്ന ശിവസേന ഇത്തവണ ബിജെപി സഖ്യമുപേക്ഷിച്ച് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പോടെ മഹാരാഷ്ട്രയില്‍ ശക്തിയാര്‍ജിച്ച ബിജെപി മുംബൈയില്‍ അധിക സീറ്റുകള്‍ ചോദിച്ചതാണ് ശിവസേനയെ ചൊടിപ്പിച്ചത്. 227 സീറ്റിലും ശിവസേന ഒറ്റയ്ക്ക് മത്സരിക്കുമ്പോള്‍ പതിനാറ് സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് നല്‍കി. 211 ഇടത്ത് ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. കോണ്‍ഗ്രസും എന്‍സിപിയും രാജ്താക്കറെയുടെ എംഎന്‍എസും വാശിയേറിയ പ്രചാരണമാണ് നടത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലയാളിയായ മുൻ ഇന്ത്യൻ നയതന്ത്രജ്ഞന്‍റെ മുന്നറിയിപ്പ്; 'നടക്കുന്നത് മരണത്തിന്‍റെയും നാശത്തിന്‍റെയും താണ്ഡവം, അവസാനിക്കുന്നതിന്‍റെ സൂചനകളില്ല'
'നെഞ്ചളവിന്റെ കണക്ക് പറയുന്ന പ്രധാനമന്ത്രിക്ക് നട്ടെല്ല് വളയ്ക്കാതെ നിൽക്കാനാവുമോ?'; മോദിയോട് ചോദ്യവുമായി ബിനോയ് വിശ്വം ചോദിച്ചു