ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി; മഹതിര്‍ മുഹമ്മദ് ചരിത്രമാകുന്നത് ഇങ്ങനെ

Web Desk |  
Published : May 10, 2018, 09:55 AM ISTUpdated : Jun 29, 2018, 04:05 PM IST
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി; മഹതിര്‍ മുഹമ്മദ് ചരിത്രമാകുന്നത് ഇങ്ങനെ

Synopsis

അറുപത് കൊല്ലം മലേഷ്യ ഭരിച്ച പാര്‍ട്ടിയെ അട്ടിമറിച്ചാണ് നേട്ടം

ക്വാലംപൂര്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ തിരഞ്ഞെടുക്കപ്പെടുന്ന നേതാവായ മഹതിര്‍ മുഹമ്മദ്. മലേഷ്യയില്‍ അറുപത് വർഷമായി അധികാരത്തിലുള്ള നജീബ് റസാഖിന്റെ ദേശീയ സഖ്യത്തെ തോൽപ്പിച്ചാണ് 92കാരനായ മഹതിറിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം അധികാരത്തിലെത്തുന്നത്. 2016ലാണ് മഹതിർ ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്തേക്ക് മാറിയത്.  222 സീറ്റുകളില്‍ 113 സീറ്റുകള്‍ നേടിയാണ് മഹതിര്‍ മുഹമ്മദ് അധികാരത്തിലെത്തിയത്. 

ഭാവിയിലേയ്ക്ക് മികച്ച കാര്യങ്ങള്‍ ചെയ്യാനാവുമെന്നാണ് പ്രതീക്ഷയെന്ന് മഹതിര്‍ മുഹമ്മദ് വിജയത്തിന് ശേഷം പ്രതികരിച്ചു. സ്വതന്ത്രവും ഒന്നിച്ച് നില്‍ക്കുന്നതും  മികച്ചതുമായ ഭരണം എല്ലാവര്‍ക്കും ഉറപ്പ് നല്‍കുമെന്നാണ് മഹതിര്‍ മുഹമ്മദ് പ്രഖ്യാപിക്കുന്നത്. 1981 മുതല്‍ 2003 വരെ അധികാരത്തിലിരുന്ന വ്യക്തിയാണ് മഹതിര്‍. ഇദ്ദേഹം പ്രധാനമന്ത്രി ആയിരുന്ന കാലത്താണ് മലേഷ്യ ഏഷ്യയിലെ മികച്ച ശക്തികളായി മാറിയത്. എന്നാല്‍ രാഷ്ട്രീയ എതിരാളികളെ നിരന്തരം  ലോക്കപ്പിലാക്കിയെന്ന ആരോപണം മഹതിറിന്  നേരെ നിരന്തരം ഉയര്‍ന്നിരുന്നു.  2008 ല്‍ അധികാരത്തിലെത്തിയ നജീഖ് റസാഖിന്റെ രാഷ്ട്രീയാചാര്യനുമായിരുന്നു മഹതിര്‍ മുഹമ്മദ്. 

അറുപത് കൊല്ലം മലേഷ്യ ഭരിച്ച ബിഎൻസിയുടെ ഭാഗമായിരുന്നതിന് ശേഷം  2016ല്‍ വളരെ നാടകീയമായാണ് മഹതിര്‍ മുഹമ്മദ് പ്രതിപക്ഷത്തേയ്ക്ക് എത്തുന്നത്. അഴിമതിയെ പിന്തുണയ്ക്കുന്ന മുന്നണിയുടെ ഭാഗമായി തുടരുന്നത് നാണക്കേടാണ് എന്നായിരുന്നു മുന്നണി വിടുന്നതിന് കാരണമായി മഹതിര്‍ ചൂണ്ടിക്കാണിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്കടക്കം കാരണം കാണിക്കൽ നോട്ടീസ്, പുസ്തക വിവാദത്തിൽ കടുത്ത നടപടിയുമായി സുപ്രീം കോടതി
അകലം മാറുന്നു, യുഎസ് കഴിഞ്ഞാൽ അടുത്ത പങ്കാളി ഇന്ത്യ; രണ്ടാം യാത്രയിൽ ഇസ്രയേലിന്‍റെ 'സ്പീക്കർ മെഡൽ' സ്വീകരിച്ച് മോദി, ഇതാദ്യം!