ബിരുദ നിലവാരത്തിലെ പി.എസ്.സി പരീക്ഷകള്‍ക്കും മലയാളം ചോദ്യവും ഉള്‍പ്പെടുത്തും

By Web DeskFirst Published May 3, 2017, 5:12 PM IST
Highlights

തിരുവനന്തപുരം: ബിരുദം അടിസ്ഥാന യോഗ്യതയുള്ള എല്ലാ പി.എസ്.സി പരീക്ഷകള്‍ക്കും മലയാളം ചോദ്യവും ഉള്‍പ്പെടുത്തും. അടുത്ത ചിങ്ങം മുതലായിരിക്കും ഈ നിയമം നിലവില്‍ എത്തുന്നത്. പി.എസ്.സി ചെയര്‍മാനും മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. 

100 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് 10 മാര്‍ക്കിന്റെ മലയാള ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. ചില പരീക്ഷകള്‍ പൂര്‍ണ്ണമായും മലയാളത്തില്‍ നടത്തണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പി.എസ്.സി ചെയര്‍മാര്‍ അംഗീകരിക്കുകയായിരുന്നു. സ്‌പോര്‍ട്‌സ് ക്വാട്ടയിലെ നിയമനം വൈകുന്നത് സംബന്ധിച്ചും ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. 

ഇത്രയും നാളും സ്‌പോര്‍ട്‌സ് കൗണ്‍സിലിനായിരുന്നു സര്‍ക്കരിനുവേണ്ടി ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യത വിലയിരുത്തിയിരുന്നത്. എന്നാല്‍ അത് മാറ്റി യോഗ്യത വിലയിരുത്താനുള്ള ചുമതല പി.എസ്.സിയെ ഏല്‍പ്പിക്കുന്ന കാര്യത്തിലും ധാരണയായി.

click me!