വനിതാദിനത്തില്‍ 'മക്കള്‍ നീതി മയ്യ'ത്തിന്‍റെ ആദ്യ പൊതുപരിപാടി

Web Desk |  
Published : Mar 03, 2018, 04:05 PM ISTUpdated : Jun 08, 2018, 05:53 PM IST
വനിതാദിനത്തില്‍ 'മക്കള്‍ നീതി മയ്യ'ത്തിന്‍റെ ആദ്യ പൊതുപരിപാടി

Synopsis

മാര്‍ച്ച് എട്ടിന് മക്കള്‍ നീതി മയ്യത്തിന്‍റെ ആദ്യ പൊതുപരിപാടി ഫെബ്രുവരി 21 നാണ് പാര്‍ട്ടി രൂപീകരിച്ചത്

ചെന്നൈ: കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യത്തിന്‍റെ ആദ്യ പൊതുപരിപാടി വരുന്ന അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നടക്കും. തമിഴ്നാട്ടിലെ രോയപ്പേട്ടയിലെ വൈഎംസിയെ ഗ്രൗണ്ടിലാണ് പരിപാടി. മക്കള്‍ നീതി മയ്യത്തിന്‍റെ വിമന്‍സ് വിംഗാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

സ്ത്രീകളുടെ അവകാശത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും പാര്‍ട്ടി പോളിസികളെക്കുറിച്ചും മാര്‍ച്ച് എട്ടിന് നടക്കുന്ന പരിപാടിയില്‍ കമല്‍ഹാസന്‍ സംസാരിക്കുമെന്നാണ് പാര്‍ട്ടിയോട് അടുത്ത ബന്ധങ്ങള്‍ പറയുന്നത്. മാര്‍ച്ച് എട്ടിന് നടക്കുന്ന പരിപാടിയില്‍ 5,000ത്തോളം ബിസിനസ് രംഗത്തുള്ള സ്ത്രീകള്‍ പങ്കെടുക്കും. ഫെബ്രുവരി 21 ന് മധുരയില്‍ വച്ചാണ് രാഷ്ട്രീയ പാര്‍ട്ടി കമല്‍ പ്രഖ്യാപിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പറവൂരിൽ വിതുമ്പി വി ഡി സതീശൻ; 'എവിടെ പോയാലും കരയ്ക്കു പിടിച്ചിട്ട മീനിനെ പോലെ, എന്‍റെ ഊർജവും ഇന്ധനവും നിങ്ങൾ'
ചികിത്സ പിഴവ് പരാതികൾ; ആരോഗ്യവകുപ്പിൽ നടക്കുന്നത് റിപ്പോർട്ട് തേടൽ മാത്രം, മന്ത്രി റിപ്പോർട്ട് തേടിയത് 43 തവണ, തുടർചികിത്സയിലും സഹായത്തിലും കണക്കില്ല