മലാപ്പറമ്പ് സ്‍കൂള്‍ സര്‍ക്കാര്‍ ഇന്ന് ഏറ്റെടുക്കും

Published : Nov 24, 2016, 01:41 AM ISTUpdated : Oct 04, 2018, 05:04 PM IST
മലാപ്പറമ്പ് സ്‍കൂള്‍ സര്‍ക്കാര്‍ ഇന്ന് ഏറ്റെടുക്കും

Synopsis

സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതിനെതിര മാനേജര്‍ പത്മരാജന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഹര്‍ജി തള്ളി. സ്കൂള്‍ ഏറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാറിന് മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഉടന്‍ തന്നെ സ്കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ലാഭകരമല്ലെന്ന പേരില്‍ അടച്ചു പൂട്ടാനൊരുങ്ങുന്ന സ്കൂളുകള്‍ ഏറ്റെടുക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്.

സ്കൂളിന്‍റെ സ്ഥലത്തിന് നിലവിലെ വിപണി മൂല്യ പ്രകാരം ജില്ലാ ഭരണകൂടം നേരത്തെ തന്നെ വില നിശ്ചയിച്ചിരുന്നു. ഇത് പ്രകാരമുള്ള നഷ്ടപരിഹാരം മാനേജര്‍ക്ക് നല്‍കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. പൊന്നും വില നല്‍കിയാലും സ്കൂള്‍ വിട്ടു നല്‍കില്ലെന്നായിരുന്നു മാനേജരുടെ നിലപാട് .ഇതേ തുടര്‍ന്നാണ് മാനേജര്‍ കോടതിയെ സമീപിച്ചത്.

ലാഭകരമല്ലെന്ന പേരിലാണ് സ്കൂള്‍ അടച്ചു പൂട്ടാന്‍ മാനേജര്‍ നീക്കം നടത്തിയത്. ഇതിനെതിരെ നാട്ടുകാരും വിദ്യാര്‍ത്ഥികളും രംഗത്തെത്തുകയും സ്കൂള്‍ സംരക്ഷിക്കാന്‍ സമരം തുടങ്ങുകയും ചെയ്തു. പ്രക്ഷോഭം ശക്തമായതോടെയാണ് സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെട്ടതും സ്കൂള്‍ ഏറ്റെടുക്കാന്‍ തീരുമാനിക്കുന്നതും. മലാപ്പറമ്പ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ കലക്ട്രേറ്റിലെ താല്‍കാലിക സംവിധാനത്തിലാണ് പഠനം തുടരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു