
മലപ്പുറം: മഞ്ചേരിയിൽ വീണ്ടും നിരോധിത നോട്ട് വേട്ട. രണ്ട് കോടി രൂപയുടെ നിരോധിത നോട്ടുമായി 4 പേരാണ് മഞ്ചേരിയിൽ പിടിയിലായത്.
തിരൂർ സ്വദേശികളായ കാവുങ്ങപ്പാറ മുഹമ്മദ് ബാവ,പുല്ലാട്ടു വ ളപ്പിൽ സമീർ, എരമംഗലം സ്വദേശി ഇട്ടിലായിൽ അബ്ദുനാസർ, മണ്ണാർക്കാട് സ്വദേശി ചേന്ദമംഗലത്ത് അബുബക്കർ സിദ്ദീഖ് എന്നിവരാണ് അറസ്റ്റിലായത്.
മഞ്ചേരി പാണായിയിൽ വച്ചാണ് കാറിൽ കടത്തികൊണ്ട് വരികയായിരുന്ന 2 കോടി രുപയുടെ നിരോധിത നോട്ടുകളുമായി നാലംഗ സംസം മഞ്ചേരി പ്രതേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. 1000 രുപയുടെ നിരോധിത നോട്ടുകളാണ് സംഘത്തിൽ നിന്നും പിടിച്ചെടുത്തത്, ഇവരേ ചോദ്യം ചെയ്തതിൽ നിലമ്പൂർ സ്വദേശിക്ക് ഒരു കോടി പഴയ നോട്ടിന് പകരം പുതിയ നോട്ടിൻറെ 25 ലക്ഷം രൂപ എന്ന നിരക്കിൽ കൈമാറ്റം ചെയ്യാനാണ് വന്നത് എന്ന് മനസിലായി.
ഇവർക്ക് പഴയ നോട്ടുകൾ എത്തിച്ച് കൊടുത്ത തിരുർ ,മുവ്വാറ്റുപുഴ, എന്നി സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തികുന്ന സംഘങ്ങളേ കുറിച്ച് വ്യക്തമായ വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തിന്ന് ശേഷം ആദ്യമായാണ് ഇത്രയും വലിയ സംഖ്യയുടെ നിരോധിത നോട്ടുകൾ മഞ്ചേരിയിൽ പിടികൂടുന്നത് .ഈ സംഭവത്തെക്കുറിച്ച് ഐബിയും എൻഫോഴ്സ്മെൻറും അന്വേഷണമാരംഭിച്ചിട്ടുണ്ട്. പെരിന്തൽമണ്ണയിൽ ഇതിനു മുൻപ് ഇത്തരത്തിൽ 5 കേസുകൾ പിടികൂടിയിട്ടുണ്ട്.
മലപ്പുറം ഡിവൈഎസ്‍പി ജലീൽ തോട്ടത്തിലിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ മഞ്ചേരി സിഐ എന്‍ ബി ഷൈജു, എസ് ഐ റിയാസ് ചാക്കീരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം നിരോധിത നോട്ടുകൾ പിടിച്ചെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam