
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുന്നതിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബലമായി പിടിച്ചു കയറ്റുന്ന സമയത്ത് ഷെമീർ എതിർക്കുന്നതും നിലവിളിക്കുന്ന ശബ്ദവും ദൃശ്യങ്ങളിൽ വ്യക്തമാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതപ്പെടുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. തട്ടിക്കൊണ്ടുപോയവർ തൃശ്ശൂർ സ്വദേശികളാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിലെ കാരണമെന്താണെന്ന് പൊലീസിന് ഇതുവരെ വ്യക്തമായിട്ടില്ല. മലപ്പുറം പാണ്ടിക്കാട് വട്ടിപറമ്പത്ത് ഷമീറിനെയാണ്
കാറിലെത്തിയ സംഘം കിഡ്നാപ് ചെയ്തത്. രാവിലെ ഭാര്യയുടെ ഫോണിലേക്ക് മോചന ദ്രവ്യം ആവശ്യപ്പെട്ടു രണ്ടു തവണ ഫോൺ സന്ദേശമെത്തിയിരുന്നു. പാണ്ടിക്കാട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്നലെ രാത്രി 8 മണിയോടെ യാണ് തട്ടിക്കൊണ്ടുപോകൽ. പാണ്ടിക്കാട് വിന്നേഴ്‌സ് ഗ്രൗണ്ടിന് അടുത്ത് താമസിക്കുന്ന ഷമീർ വിദേശത്തായിരുന്നു. ഗൾഫിൽ ബിസിനസ് ചെയ്യുന്നയാളാണ്. ഓഗസ്റ്റ് 4നാണ് നാട്ടിൽ വന്നത്. എന്താണ് തട്ടിക്കൊണ്ടുപോകലിന് പിന്നിൽ എന്ന് വ്യക്തമല്ല. വിദേശത്തെ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണോ എന്നാണ് സംശയം. ഇന്നോവ കാറിലാണ് കിന്ഡനാപ്പിംഗ് ടീം എത്തിയത്.
സിസിടിവി പരിശോധിച്ച് വാഹന നമ്പറും പ്രതികളേയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. അതിനിടെ ഇന്ന് രാവിലെ ഏഴേകാലോടെയും രാവിലെ ഒമ്പത് മണിയോടെയും ഷമീറിൻ്റെ ഭാര്യയുടെ ഫോണിലേക്ക് തട്ടിക്കൊണ്ടുപോയ സംഘം വിളിച്ചു. ഒരു കോടി 60 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു ഫോൺ കോൾ. അടുത്ത തിങ്കളാഴ്ചയായിരുന്നു ഷമീർ മടക്കയാത്ര നിശ്ചയിച്ചത്. അതിനിടെയാണ് കിഡ്നാപ്പിങ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam