ഖത്തറില്‍ മലയാളി എഞ്ചിനിയര്‍ സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ചു

Published : Aug 12, 2017, 03:16 PM ISTUpdated : Oct 04, 2018, 04:43 PM IST
ഖത്തറില്‍ മലയാളി എഞ്ചിനിയര്‍ സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ചു

Synopsis

ഖത്തര്‍: ഖത്തറില്‍ മലയാളി എഞ്ചിനിയര്‍ സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ചു. ഹമദ് ആശുപത്രിയില്‍ നെറ്റ്‌വര്‍ക്ക് എഞ്ചിനിയറായിരുന്ന കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി മനക്കടവ് അഹമ്മദ് ഷഫീഖാണ് മരിച്ചത്. സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണമെന്നാണ് സൂചന.  

ഒരു മാസം മുമ്പാണ് അഹമ്മദ് ഷഫീഖ്  ഹമദ് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ നാട്ടില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ അതെ ദിവസമായിരുന്നു ദുരന്തം. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പവിത്രയെ കൊന്നത് സ്വന്തം അമ്മ തന്നെ! വാമനപുരത്തെ ഒന്നരവയസുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ
'സാഗർ കവചം'; കേരള തീരത്തെ സുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന; അപ്രതീക്ഷിത ആക്രമണം നേരിടാൻ പരിശീലനം