സ്വകാര്യ ആശുപത്രിയില്‍ മലയാളി നഴ്‌സിന്‍റെ മരണം; ദുരൂഹതയെന്ന് ബന്ധുക്കള്‍

Published : Oct 02, 2017, 03:15 PM ISTUpdated : Oct 05, 2018, 03:33 AM IST
സ്വകാര്യ ആശുപത്രിയില്‍ മലയാളി നഴ്‌സിന്‍റെ മരണം; ദുരൂഹതയെന്ന് ബന്ധുക്കള്‍

Synopsis

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിലെ നഴ്‌സിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി സൂര്യ മരിച്ചതായി ഇന്നലെയാണ് ആശുപത്രിയില്‍ നിന്നും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഒരു വര്‍ഷമായി ഉത്തര്‍പ്രദേശത്തിലെ മധുരയിലെ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ് സൂര്യ. ഓണ അവധിക്ക് നാട്ടിലെത്തി തിരിച്ചുപോയതാണ്. ശനിയാഴ്ച രാത്രിയിലും രക്ഷിതാക്കളെ സൂര്യ ഫോണ്‍ ചെയ്തിരുന്നു. 

വ്യക്തപരമായ ജോലി സ്ഥലത്തോ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നതായി പറഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഞായറാഴ്ച 10 മണിയോടെയാണ് സൂര്യയുടെ നില ഗുരതരമാണെന്ന് ബന്ധുക്കള്‍ ഉടന്‍ എത്തണമെന്നും ആശുപത്രിയില്‍ നിന്നും സന്ദേശമെത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ ആശുപത്രി അികൃതര്‍ തയ്യാറായില്ല. 

നിരന്തരമായി വിളിച്ച ശേഷമാണ് മകള്‍ മരിച്ചുവെന്ന വിവരം രക്ഷിതാക്കളെ അശുപത്രിയില്‍ നിന്നും അറിയിച്ചത്. ഇതാണ് ദുരൂഹതകള്‍ വര്‍ദ്ധിക്കാന്‍ കാരണം. മരണ കാരണത്തെ കുറിച്ചോ എങ്ങനെ മരണം സംഭവിച്ചുവെന്നതിനെ കുറിച്ച് ബന്ധുക്കളോട് ആശുപത്രി അധികൃതര്‍ പ്രതികരിക്കുന്നില്ലെന്നാണ് ആരോപണം. സൂര്യയുടെ അടുത്ത ബന്ധുക്കള്‍ മധുരിയിലെ ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത് കേസിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്'; ഉന്നാവ് ബലാത്സം​ഗ കേസിൽ സുപ്രീംകോടതി ഉത്തരവ് പുറത്ത്
അട്ടിമറികളും മറുകണ്ടം ചാടലും കഴിഞ്ഞു; പഞ്ചായത്തുകളിലെ ഭരണ ചിത്രം തെളിഞ്ഞു; യുഡിഎഫ് 534, എൽഡിഎഫ് 364, എൻഡിഎ 30