
കേരളത്തില്‍ നിന്നും ജോലി തേടി പുറം നാടുകളിലേക്ക് പോകുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ്. 2013 ല്‍ 24 ലക്ഷം ആളുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് പോയിരുന്നെങ്കില്‍ 2016 ല്‍ 22 ലക്ഷം പേരായി ഇത് കുറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. 2002 ല്‍ 9 ലക്ഷം ആളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ജോലി തേടിയിരുന്നു എങ്കിലും ഇന്ന് ഇത് 6.5 ലക്ഷമായാണ് കുറഞ്ഞത്.
ഇത് കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥക്ക് ആഘാതമേല്‍പ്പിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ കണക്ക് പ്രകാരം ഏകദേശം നാല് ലക്ഷം പേരാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ജോലി തേടി എത്തുന്നത്. 2017-2018 കലഘട്ടത്തില്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യം മൂലം അന്യസംസ്ഥാന തൊഴിലാളികളുടെ വരവില്‍ അല്‍പം കുറവുണ്ടായെങ്കിലും ഇപ്പോഴത്തെ സാമ്പത്തിക പ്രശ്‌നങ്ങള്‍ മാറുന്നതോടെ കൂടുതല്‍ ആളുകള്‍ ജോലി അന്വേഷിച്ച് സംസ്ഥാനത്തേക്ക് എത്താന്‍ സാധ്യത ഉണ്ടെന്നാണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം പറയുന്നത്. എന്നാല്‍ ഇത് ജനസംഖ്യാപരമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും ഇതിനായി സംസ്ഥാനം സജ്ജമാകണമെന്നും പഠനം നടത്തിയവര്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam