ലേബർ ക്യാംപിലെ തൊഴിലാളികൾക്ക് റംസാൻ വിഭവങ്ങളുമായി മലയാളി വീട്ടമ്മാർ

web desk |  
Published : Jun 13, 2018, 01:13 AM ISTUpdated : Jun 29, 2018, 04:14 PM IST
ലേബർ ക്യാംപിലെ തൊഴിലാളികൾക്ക് റംസാൻ വിഭവങ്ങളുമായി മലയാളി വീട്ടമ്മാർ

Synopsis

അരി പഞ്ചസാര, പയര്‍, വെളിച്ചെണ്ണ തുടങ്ങി അവശ്യവസ്തുക്കളടങ്ങിയ 10കിലോ വീതമുള്ള പൊതികളാണ് സോനാപൂരിലെ തൊഴിലാളികള്‍ക്ക്  വിതരണം ചെയ്തത്. 

ദുബായ് :  റംസാനോടനുബന്ധിച്ച് ദുബായി സോനാപൂരിലെ ലേബർക്യാംപില്‍ ദുരിത മനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണ പൊതികളുമായി മലയാളി അമ്മമാരെത്തി. എണ്ണൂറോളം തൊഴിലാളികള്‍ക്ക്   മലയാളി മംമ്സ് അംഗങ്ങള്‍ ഒരുമാസത്തേക്ക് വേണ്ട അവശ്യ സാധനങ്ങള്‍ വിതരണം ചെയ്തു.  ദുബായില്‍ വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന വീട്ടമ്മമാര്‍ ഒന്നിച്ചപ്പോള്‍ സ്വരൂപിക്കാനായത് എണ്ണൂറ് തൊഴിലാളികളുടെ വിശപ്പടക്കാനുള്ള ആഹാരസാധനങ്ങള്‍. അരി പഞ്ചസാര, പയര്‍, വെളിച്ചെണ്ണ തുടങ്ങി അവശ്യവസ്തുക്കളടങ്ങിയ 10കിലോ വീതമുള്ള പൊതികളാണ് സോനാപൂരിലെ തൊഴിലാളികള്‍ക്ക്  വിതരണം ചെയ്തത്. 

വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ മണിക്കൂറുകളോളം ക്യൂ നിന്ന് ആഹാരസാധനങ്ങള്‍ കരസ്ഥമാക്കി മടങ്ങിയപ്പോള്‍ മലയാളി അമ്മമാർക്ക്   നന്ദിപറയാനും മറന്നില്ല.  മലയാളി മംമ്സ് മിഡില്‍ ഈസ്റ്റ് കൂട്ടായ്മയിലെ കുടുംബിനികൾ, അവരുടെ അടുക്കളകളിലേക്കുള്ള സാധനങ്ങള്‍ക്കൊപ്പം ഒരു പങ്ക് അധികം കരുതിയപ്പോള്‍ ലക്ഷ്യം യാഥാർത്ഥ്യമായി. ആഘോഷങ്ങൾക്ക് ശേഷവും അന്നം ആവശ്യമുള്ളവരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നോമ്പു തുറയ്ക്കായി ഒരുന്നേരത്തെ ഭക്ഷണം നല്കു്ന്നതിനു പകരം അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യാനുള്ള തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ
പാകിസ്ഥാനിൽ ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാന് കനത്ത പ്രഹരം, തോഷഖാന കേസിൽ 17 വർഷം തടവ്, ഭാര്യക്കും ശിക്ഷ