തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ബിജെപി കൂട്ടുകെട്ട്

Published : Jun 13, 2017, 03:02 PM ISTUpdated : Oct 04, 2018, 04:34 PM IST
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ബിജെപി കൂട്ടുകെട്ട്

Synopsis

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി കോണ്‍ഗ്രസ് കൂട്ടുകെട്ട്. തിരുവനന്തപുരം മലയിന്‍കീഴ് പഞ്ചായത്തില്‍ ബിജെപി പിന്തുണയില്‍ യുഡിഎഫ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജെഡിയു അംഗം ആര്‍ സരോജിനിയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 

രണ്ട് ബിജെപി അംഗങ്ങളുടെ പിന്തുണയോടെ ഒന്‍പതിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്കാണ് സരോജിനി വൈസ് പ്രസിഡന്റ് ആയത്. മലയിന്‍കീഴില്‍ ആകെയുള്ള രണ്ട് ജനതാദള്‍ അംഗങ്ങളില്‍ ഒരാള്‍ യുഡിഎഫിലും, ഒരാള്‍ എല്‍ഡിഎഫിലും ആണ്. എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് ജെഡിയു അംഗം എസ്. ചന്ദ്രന്‍ നായര്‍ നേരത്തെ ബിജെപിയുടെ പിന്തുണയോടെ  പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തീരാനൊമ്പരം, കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡ് തകര്‍ന്ന് വീണ് മരിച്ച തൊഴിലാളികളുടെ സംസ്കാരചടങ്ങുകള്‍ ഇന്ന് നടക്കും
ഭർതൃവീട്ടില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച് മുങ്ങിയ യുവതി : ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും പിടികൂടാതെ പൊലീസ്, ആതിരയെവിടെ ?