മദ്യ രാജാവിനും ഭൂമി ദാനം; വിജയ് മല്യയുടെ യുബി ഗ്രൂപ്പിന് ചുളു വിലയ്ക്കു കേരള സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കി

Published : Apr 19, 2016, 12:09 PM ISTUpdated : Oct 04, 2018, 07:53 PM IST
മദ്യ രാജാവിനും ഭൂമി ദാനം; വിജയ് മല്യയുടെ യുബി ഗ്രൂപ്പിന് ചുളു വിലയ്ക്കു കേരള സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കി

Synopsis

തിരുവനന്തപുരം: മദ്യ രാജാവിനും സംസ്ഥാന സര്‍ക്കാറിന്റെ വക ഭൂമി ദാനം. വിജയ് മല്യയുടെ യുബി ഗ്രൂപ്പിന് കഞ്ചിക്കോട്ടെ സര്‍ക്കാര്‍ വക ഭൂമി ചുളു വിലയ്ക്കു പതിച്ചു നല്‍കി. 20 ഏക്കര്‍ ഭൂമിയാണു നല്‍കിയത്.

പാലക്കാട് പുതുശേരി വെസ്റ്റിലെ സര്‍ക്കാര്‍ ഭൂമിയാണു പതിച്ചു നല്‍കിയത്. സെന്റിന് 70,000 രൂപ വീതം കണക്കാക്കി 14 കോടി രൂപയുടെ ഇടപാടാണു നടത്തിയിരിക്കുന്നത്. മൂന്നു ലക്ഷം രൂപ വരെയാണ് ഈ മേഖലയില്‍ ഭൂമിയുടെ നടപ്പുവില. ഈ സാഹചര്യത്തില്‍ ഭൂമി വിലയില്‍ യുബി ഗ്രൂപ്പിന് ഇത്ര വലിയ ഇളവു നല്‍കേണ്ട സാഹചര്യമെന്ത് എന്നാണ് ഉയരുന്ന ചോദ്യം.

എന്ത് ആവശ്യത്തിനാണു ഭൂമി നല്‍കിയിരിക്കുന്നത് എന്ന് ഇതു സംബന്ധിച്ചു ലഭിച്ച വിവരാവകാശ രേഖയില്‍ വ്യക്തമല്ല. പല തരത്തിലുള്ള ബോട്ട്‌ലിങ് പ്ലാന്റുകള്‍ പുതുശേരിയില്‍ യുബി ഗ്രൂപ്പിന്റേതായി പ്രവര്‍ത്തിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റഡാറുകളിൽ പെടില്ല! ഹോർമൂസിൽ ഇറാന്റെ കൊതുക് പട, അമേരിക്കൻ നാവികസേനയ്ക്കും തലവേദനയായി അതിവേഗ മൊസ്കിറ്റോ ഫ്ലീറ്റ് ഒളിപ്പോര്
പ്രധാനമന്ത്രിയുടെ പ്രസം​ഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയെന്ന് എംഎ ബേബി; 'മോദി നടത്തിയത് രാഷ്‌ട്രീയ പ്രചരണം'