ഉറങ്ങിക്കിടന്ന യുവതിയെ വിമാനത്തില്‍ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

Published : Jul 01, 2017, 10:17 AM ISTUpdated : Oct 05, 2018, 03:36 AM IST
ഉറങ്ങിക്കിടന്ന യുവതിയെ വിമാനത്തില്‍ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

Synopsis

ബംഗളുരു: മുംബൈ വിമാനത്തില്‍ യുവതിയെ  പീഡിപ്പിക്കാന്‍ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. 31കാരനായ സബീന്‍ ഹംസയെയാണ് മുംബൈ വിമാനത്താവളത്തില്‍ വച്ച് പോലീസ് പിടികൂടിയത്. കഴിഞ്ഞ 27നായിരുന്നു കേസിനാസ്പദമായ സംഭവം. മയങ്ങുകയായിരുന്ന യുവതി തന്റെ ശരീരത്തില്‍ ആരോ സ്പര്‍ശിക്കുന്നതായി അനുഭവപ്പെട്ട് ഞെട്ടിയുണര്‍ന്നപ്പോള്‍ ശരീരത്തില്‍ യുവാവ്  പാന്റ്സഴിക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്.

ഇയാള്‍ യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഉടന്‍ യുവതി അലാറം മുഴക്കി വിവരം വിമാനത്തിലെ സ്റ്റാഫിനെ അറിയിക്കുകയായിരുന്നു. സഹയാത്രക്കാരിയെ അപമാനിച്ചതിന് ഐ.പി.സി 354, 354(1) എ, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മമ്മൂട്ടിക്കെതിരായ സൈബറാക്രമണം; അവസാനിപ്പിക്കണമെന്ന് ദീപ്തി മേരി വർഗീസ്, മമ്മൂക്ക പറഞ്ഞതിൽ എന്താണ് തെറ്റെന്ന് അബിൻ വർക്കി
ബെംഗളൂരുവിൽ യുവതിയെയും മാതാപിതാക്കളെയും പെട്രോളൊഴിച്ച് തീകൊളുത്തി: അക്രമി പിടിയിൽ