യുവതിയെ പീഡിപ്പിച്ച അയൽവാസി പിടിയിൽ

Web desk |  
Published : May 21, 2018, 09:14 PM ISTUpdated : Jun 29, 2018, 04:23 PM IST
യുവതിയെ പീഡിപ്പിച്ച അയൽവാസി പിടിയിൽ

Synopsis

കഴിഞ്ഞ ദിവസം വിവാഹം നിശ്ചയിച്ചിരുന്ന മറ്റൊരു പെണ്‍കുട്ടിയെ വിഷ്ണു  വിളിച്ചു വീട്ടില്‍ കൊണ്ടുവന്നു. ഈ വിവരം അറിഞ്ഞ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നതിനായി മണ്ണെണ്ണയുമായി വീട്ടില്‍ എത്തി

ആലപ്പുഴ: വിവാഹവാ​ഗ്ദാനം നൽകി അയൽവാസിയായ യുവതിയെ വർഷങ്ങളോളം പീഡിപ്പിച്ച യുവാവ് പിടിയില്‍. അരൂര്‍ പഞ്ചായത്ത് ഇരുപത്തിയൊന്നാം വാര്‍ഡില്‍ കിഴക്കേവേലിക്കകത്ത് വിഷ്ണുവിനെ (26) ആണ് അയൽവാസിയായ പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. 

ഇപ്പോൾ ഇരുപത്തിയൊന്ന് വയസ്സുള്ള പരാതിക്കാരിയുമായി പത്ത് വർഷത്തോളമായി ഇയാൾ പ്രണയത്തിലായിരുന്നു. പല തവണ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും കഴിഞ്ഞ വര്‍ഷം വാഗമണില്‍ വച്ചും തന്നെ വിഷ്ണു പീഡിപ്പിച്ചതായി പെൺകുട്ടിയുടെ പരാതിയില്‍ പറയുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇയാളുമായി ബന്ധമുണ്ടായിരുന്നു. അമ്മയും അച്ഛനും മരിച്ചതോടെ പെണ്‍കുട്ടിയും ചേച്ചിയും വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ചേച്ചിയുടെ വിവാഹത്തോടെ അനുജത്തി ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഈ സമയത്ത‌് വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു വിഷ്ണു. 

കഴിഞ്ഞ ദിവസം വിവാഹം നിശ്ചയിച്ചിരുന്ന മറ്റൊരു പെണ്‍കുട്ടിയെ വിഷ്ണു  വിളിച്ചു വീട്ടില്‍ കൊണ്ടുവന്നു. ഈ വിവരം അറിഞ്ഞ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നതിനായി മണ്ണെണ്ണയുമായി വീട്ടില്‍ എത്തി. തുടര്‍ന്ന് പ്രദേശവാസികള്‍ പെണ്‍കുട്ടിയെ പിന്തിരിപ്പിക്കുകയും വിവരം പോലീസില്‍ അറിയിക്കുകയും ചെയ്തു. പ്രതിയെ ആലപ്പുഴ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ചേര്‍ത്തല ഡി.വൈ.എസ് പി. എ ജി ലാലിനാണ് അന്വേഷണ ചുമതല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
ഓരോ ദിവസവും ഓരോ രോഗം പറഞ്ഞ് ആശുപത്രിയിൽ, ലക്ഷ്യം വനിത ഡോക്ടര്‍മാര്‍ ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ പിടിയിലായത് നഗ്നതാ പ്രദര്‍ശനത്തിന്