
ദില്ലി: നാലുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശിയയാ യുവാവിനെ ഡനക്കൂട്ടം തല്ലിക്കൊന്നു. കിഴക്കന്‍ ദില്ലിയിലെ പാണ്ഡവ് നഗറിലാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ ബസ്തിയില്‍ നിന്നുള്ള ഗോലു എന്ന 24കാരനെയാണ് ജനം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. വഴിയോരത്ത് നിന്ന് പലഹാരം വാങ്ങാനായി പോയ നാലുവയസുകാരിയെയാണ് ഗോലു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെ കാണാതെ അമ്മ തിരക്കിയിറങ്ങിയപ്പോഴാണ് ഗോലു പെണ്‍കുട്ടിയെ സമീപത്തുള്ള സഞ്ചയ് തടാകത്തിനടുത്തേക്ക് കൂട്ടികൊണ്ടുപോയതായി പ്രദേശവാസികള്‍ വിവരം അറിയിച്ചത്. തടാകക്കരയിലെത്തിയ അമ്മയും നാട്ടുകാരും ഗോലു പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതാണ് കണ്ടത്.
പ്രകോപിതരായ ജനക്കൂട്ടം ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കുകളേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഗോലുവിനെ ആക്രമിച്ചവരെ കണ്ടെത്താനായില്ലെന്നാണ് പോലീസ് അറിയിച്ചു. എന്നാല്‍ കവര്‍ച്ച തടയാന്‍ ശ്രമിച്ച ഗോലുവിനെ ഒരു കൂട്ടം ആളുകള്‍ കൊലപ്പെടുത്തിയെന്നാണ് ഗോലുവിന്റെ കുടുംബം ആരോപിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam