മകന്‍റെ ജീവന്‍ രക്ഷിച്ചതൊക്കെ കൊള്ളാം; കീറിയ ഷര്‍ട്ടിന്‍റെ കാശ് വേണമെന്ന് അച്ഛന്‍

Web Desk |  
Published : Sep 25, 2017, 12:01 PM ISTUpdated : Oct 05, 2018, 01:48 AM IST
മകന്‍റെ ജീവന്‍ രക്ഷിച്ചതൊക്കെ കൊള്ളാം; കീറിയ ഷര്‍ട്ടിന്‍റെ കാശ് വേണമെന്ന് അച്ഛന്‍

Synopsis

'കുട്ടി അല്‍പം ക്രിട്ടിക്കലാണെന്ന് തോന്നുന്നു സാര്‍ എന്റെ മകനെ രക്ഷിക്കണം'.. ആ അച്ഛന്‍റെ ഇടറിയ വാക്കുകളിയിരുന്നു അത്. ഉടന്‍ തന്നെ കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഓപ്പറേഷന് നിര്‍ദേശം നല്‍കി. ഒടുവില്‍ കുട്ടിയുടെ ജീവന്‍ രക്ഷിച്ച് പുറത്തേക്കിറിങ്ങിയ ഡോക്ടര്‍മാരോട് ആ അച്ഛന്‍ പറഞ്ഞു 'മകന്‍റെ ജീവന്‍ രക്ഷിച്ചതൊക്കെ കൊള്ളാം പക്ഷേ കാശ് തരണം.

അച്ഛന്‍റെ ആവശ്യം കേട്ട് ആശുപത്രിയിലെ ഡോക്ടര്‍മാരും ചുറ്റിനുമുണ്ടായിരുന്നവരും ഞെട്ടി. ആ അച്ഛന്‍റെ ശബ്ദം ഉയര്‍ന്നു. കാശ് കിട്ടാതെ പോകില്ലെന്ന മട്ടിലുമായി കാര്യങ്ങള്‍. ഇതു കേട്ടാല്‍ തോന്നും ഇങ്ങേര്‍ക്ക് വട്ടാണെന്ന്. എന്നാല്‍ സംഭവങ്ങളുടെ തുടക്കം ഇങ്ങനെയാണ്... രക്തധമനികളില്‍ തടസ്സം നേരിട്ട കുട്ടിയുടെ ജീവന്‍ രക്ഷിക്കാനുള്ള തത്രപാടിനിടെ കുട്ടി ധരിച്ചിരുന്ന ഷര്‍ട്ടില്‍ ചില കീറലുകളൊക്കെ ഉണ്ടായി. കുട്ടിയുടെ ജീവന്‍ രക്ഷിച്ച് പുറത്തേക്ക് വന്ന ഡോകടര്‍മാരോട് അച്ഛന്‍ ആവശ്യപ്പെട്ടത് 1500 യുവാന്‍  (ഇന്ത്യന്‍ റുപ്പി ഏകദേശം 14714.41). ചൈനയിലാണ് ഏവരേയും അമ്പരപ്പിച്ച സംഭവമുണ്ടായത്.

മകന്‍റെ ജീവന്‍ രക്ഷിച്ച തങ്ങളെന്തിനാണ് ഇത്രയും രൂപ നല്‍കണമെന്നതായിരുന്നു ഡോക്ടര്‍മാരുടെ മറുചോദ്യം. എന്നാല്‍ അച്ഛന്‍റെ മറുപടി ഇങ്ങനെ, മകന്‍റെ ഷര്‍ട്ടിന്‍റെ പോക്കറ്റ് കാണാനില്ല. മാത്രമല്ല ഷര്‍ട്ടില്‍ കുറച്ച് കീറലുമുണ്ട്. അതിന് ഉത്തരവാദികളായ നിങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു അച്ഛന്‍റെ വാദം. ഇതിനിടെ മകന്‍റെ ജീവനാണോ  ഷര്‍ട്ടോണോ വലതെന്ന് പലരും ചോദ്യങ്ങളുന്നയിച്ചു. 

ഒടുവില്‍ ആശുപത്രി അധികൃതര്‍ തുക നല്‍കാന്‍ തന്നെ തീരുമാനിച്ചു. 1000 യുവാന്‍ നല്‍കാന്‍ ധാരയായിട്ടുണ്ട് ഡോക്ടര്‍മാര്‍ പറഞ്ഞു.എന്നാല്‍ ആ തുക ചെറിയ തുകയായി മറ്റുള്ളവര്‍ക്ക് തോന്നുമെങ്കിലും അദ്ദേഹത്തിന് അത് വലിയ തുകയാണ് ഡോക്ടര്‍മാര്‍ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്
Malayalam News Live: ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്